ബിജെപിയുടെ ഗൂഢാലോചന പൊളിഞ്ഞു; ഭവാനിപൂരിലെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും മമത ബാനര്‍ജി

ബിജെപിയുടെ ഗൂഢാലോചന പൊളിഞ്ഞു; ഭവാനിപൂരിലെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും മമത ബാനര്‍ജി

കൊല്‍ക്കത്ത: ഭവാനിപൂര്‍ മണ്ഡലത്തിലെ വിജയത്തിനുശേഷം പ്രതികരണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തന്നെ തോല്‍പ്പിക്കാന്‍ നടത്തിയ ഗൂഢാലോചനയ്ക്ക് എതിരായ വിജയമാണിതെന്നായിരുന്നു മമതാ ബാനര്‍ജിയുടെ പ്രതികരണം. 58,389 വോട്ടുകള്‍ക്ക് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിച്ച മമത തന്നെ വിജയിപ്പിച്ച എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി അറിയിക്കുന്നതായും ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ്‌വ്യക്തമാക്കി.

'ഭവാനിപൂരിലെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു. നന്ദിഗ്രാമില്‍ നടന്ന ഗൂഡാലോചനയ്ക്ക് ഭവാനിപൂരിലെ ജനങ്ങള്‍ ഉചിതമായ മറുപടിയാണ് നല്‍കിയിരിക്കുന്നത്. ഇന്നത്തെ ഫലത്തിന് പശ്ചിമബംഗാളിലെയും ഭവാനിപൂരിലെയും ജനങ്ങളോട് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു'. അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയാണ് പൊളിഞ്ഞതെന്നും മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

58,389 വോട്ടുകള്‍ക്കാണ് മമതാ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ടിബ്രെവാളിനെ തോല്പിച്ചത്. ഭവാനിപ്പൂര്‍ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.