കാബോ ഡെകല്‍ഗാഡോ: തെക്കേ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിൽ നാപാല ഗ്രാമം പൂർണമായും നശിച്ചു. മൊസാംബിക്കിലെ വടക്കൻ കാബോ ഡെൽഗാഡോ പ്രവിശ്യയിലാണ് നാപാല ഗ്രാമം സ്തിതി ചെയ്യുന്നത്.
ഒക്ടോബർ ഒമ്പത് മുതൽ 12 വരെ നീണ്ടുനിന്ന അക്രമങ്ങളിൽ 20 ക്രൈസ്തവർ കൊല്ലപ്പെടുകയും രണ്ട് പള്ളികൾ അഗ്നിക്കിരയാവുകയും ഏകദേശം 1,300 വീടുകൾ നശിക്കുകയും ചെയ്തു. ഗ്രാമത്തിലെ ആയിരക്കണക്കിന് പേർ വീടുകൾ ഉപേക്ഷിച്ച് പാലായനം ചെയ്തു.
“നൂറുകണക്കിന് പള്ളികൾ കത്തിച്ചു, എണ്ണമറ്റ വിശ്വാസികൾ ആക്രമിക്കപ്പെട്ടു, എന്നാൽ ഇവയിൽ പലതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതേയില്ല.” - അന്താരാഷ്ട്ര ക്രൈസ്തവ സംഘടനയായ ഓപ്പൺ ഡോർസ് ഫീൽഡ് സോഴ്‌സ് വ്യക്തമാക്കി.
പ്രദേശത്തെ പ്രതിരോധ സേനകൾ പിൻവാങ്ങിയതോടെ സ്ഥിതി കൂടുതൽ വഷളായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അൽ-ഷബാബ് എന്ന ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പ് നാപാലയെന്ന ഗ്രാമം പൂർണമായി ആക്രമിച്ച് നശിപ്പിച്ചതായി പറയുന്നു.
ആക്രമണ ശേഷം ലഭിച്ച ചിത്രങ്ങളിൽ കത്തി നശിച്ച വീടുകളും ശൂന്യമായ തെരുവുകളും മാത്രമാണുള്ളത്. ജീവനോടെ രക്ഷപ്പെട്ടവർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ ജീവിതത്തിന്റെ ഏതെങ്കിലും അടയാളങ്ങൾ തേടുകയാണ്.
ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ അനുസരിച്ച് ഈ വർഷം മാത്രം 4.25 ലക്ഷം ആളുകൾ മൊസാംബിക്കില്‍ നിന്ന് ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവർ ആയി കണക്കാക്കപ്പെടുന്നു. തീവ്രവാദം, മതപരമായ അസഹിഷ്ണുത തുടങ്ങിയവക്ക് ഇരയായി നിരവധി ക്രൈസ്തവര്‍ കൊല്ലപ്പെടുന്ന രാജ്യമാണ് മൊസാംബിക്ക്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.