സ്‌കൂള്‍ ഒളിംപിക്സില്‍ മീറ്റ് റെക്കോര്‍ഡും സ്വര്‍ണവും നേടുന്ന അര്‍ഹരായ കുട്ടികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കും: മന്ത്രി

സ്‌കൂള്‍ ഒളിംപിക്സില്‍ മീറ്റ് റെക്കോര്‍ഡും സ്വര്‍ണവും നേടുന്ന അര്‍ഹരായ കുട്ടികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കും: മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ ഒളിംപിക്‌സില്‍ മീറ്റ് റെക്കോര്‍ഡും സ്വര്‍ണവും നേടുന്ന അര്‍ഹരായ കുട്ടികള്‍ക്ക് വീട് വെച്ച് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മാനദണ്ഡങ്ങള്‍ തയാറാക്കാനായി കമ്മിറ്റി ഉടന്‍ രൂപീകരിക്കും. 50 വീടുകള്‍ വെച്ചു കൊടുക്കാന്‍ സ്പോണ്‍സര്‍മാരായതായും മന്ത്രി പറഞ്ഞു.

ഇടുക്കി സ്വദേശിനിയായ ദേവ പ്രിയയ്ക്ക് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി വീട് വെച്ച് കൊടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിനിയായ ദേവ നന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വീട് നിര്‍മിച്ചു നല്‍കും.

ഇത്തരത്തില്‍ നിരവധി പേര്‍ ഉണ്ടെന്നത് ശ്രദ്ധയില്‍പ്പെടതിനെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഇത് വലിയ പദ്ധതിയിലാക്കുകയാണെന്നും ഫെയ്സ് ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മന്ത്രി അറിയിച്ചു. നിലവില്‍ അമ്പത് വീട് വെച്ചു നല്‍കുക എന്നതാണ് ലക്ഷ്യം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.