താലിൻ (എസ്റ്റോണിയ): ലോകത്തിൽ ഏറ്റവും കുറച്ച് മതവിശ്വാസികളുള്ള രാജ്യങ്ങളിലൊന്നായ എസ്റ്റോണിയയിൽ രണ്ട് നവവൈദികർ നിയമിതരായതിൽ സന്തോഷം രേഖപ്പെടുത്തി ലിയോ പതിനാലമൻ മാർപാപ്പ. പുതിയ പുരോഹിതർ പ്രാദേശിക കത്തോലിക്കാ സമൂഹത്തിന് പ്രത്യാശയും പ്രചോദനവും നൽകുന്ന അടയാളങ്ങളാണെന്ന് പാപ്പ അഭിപ്രായപ്പെട്ടു.
“അടുത്തിടെ നിയമിതരായ രണ്ടു പുരോഹിതരെയും ഞാൻ ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നു. സുവിശേഷത്തിന്റെ സേവകരായി ക്രിസ്തുവിനും സഭയ്ക്കും സേവിക്കാനുള്ള കർത്താവിന്റെ വിളിക്ക് നിങ്ങൾ യെസ് പറഞ്ഞു. നിങ്ങളുടെ സമർപ്പിത പ്രതികരണം ക്രിസ്ത്യൻ സമൂഹത്തിന് പ്രത്യാശയുടെ അടയാളമാണ്. അതുപോലെ അത് മറ്റുള്ളവർക്കും പ്രചോദനമാകട്ടെ,” എന്ന് പാപ്പ പറഞ്ഞു.
ഫാ. ഗിയോസുയേ ഷിരുയും ഫാ. മാനുവൽ ലീൽ അൽമേഡയുമാണ് 2025ൽ എസ്റ്റോണിയയിൽ നിയമിതരായ രണ്ട് നവവൈദികർ. കത്തോലിക്കർ രാജ്യത്തെ ജനസംഖ്യയുടെ 0.5 ശതമാനത്തിൽ താഴെ മാത്രമാണ് ഉൾക്കൊള്ളുന്നത്.
ഏകദേശം 1.3 ദശലക്ഷം ജനസംഖ്യയുള്ള എസ്റ്റോണിയയെ ലോകത്തിലെ ഏറ്റവും കുറച്ച് മതബന്ധമുള്ള രാജ്യമായി കണക്കാക്കപ്പെടുന്നു. 2021 ലെ സെൻസസ് അനുസരിച്ച്, 15 വയസിന് മുകളിലുള്ളവരിൽ 29 ശതമാനം പേർ മാത്രമാണ് ഒരു മതത്തോട് ബന്ധമുണ്ടെന്ന് വ്യക്തമാക്കിയത്. 58 ശതമാനം പേർക്ക് മതബന്ധമില്ലെന്നും 13 ശതമാനം പേർ പ്രതികരിച്ചിട്ടില്ലെന്നും സർവേ വ്യക്തമാക്കുന്നു.
സ്റ്റാറ്റിസ്റ്റിക്സ് എസ്റ്റോണിയയുടെ കണക്കുകൾ പ്രകാരം, പ്രാദേശിക വംശീയ എസ്റ്റോണിയക്കാരിൽ 71 ശതമാനം പേർ മത വിശ്വാസമില്ലാത്തവരാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.