എക്സ്പോ 2020 ദുബായ്: ഉദ്ഘാടന ദിവസം ജിഡിആർഎഫ്എ ദുബായ് ഇഷ്യു ചെയ്തത് 32,000 ത്തിലധികം എൻട്രി പെർമിറ്റുകൾ

എക്സ്പോ 2020 ദുബായ്: ഉദ്ഘാടന ദിവസം ജിഡിആർഎഫ്എ ദുബായ് ഇഷ്യു ചെയ്തത് 32,000 ത്തിലധികം എൻട്രി പെർമിറ്റുകൾ


ദുബായ്: വ്യാഴാഴ്ച 'എക്സ്പോ2020 ദുബായ്'- മഹാമാമാങ്കം ഉദ്ഘാടനം ചെയ്തപ്പോൾ ആദിവസം മാത്രം- ജിഡിആർഎഫ്എ ദുബായ് ഇഷ്യു ചെയ്തത്- 32,000 ലധികം എൻട്രി പെർമിറ്റുകളാണെന്ന് മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി അറിയിച്ചു. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ വൻ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത് .ഈ ഇവന്റിലേക്ക് എത്തുന്ന ദശലക്ഷക്കണക്കിന് സന്ദർശകരെ മികച്ച രീതിയിൽ രാജ്യത്തേക്ക് സ്വാഗതം ചെയ്യാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ്‌ അഫയേഴ്സ്‌ സദാസമയം സജ്ജമാണെന്ന് അൽ മർറി പറഞ്ഞു.

പ്രതിദിനം ദുബായ് എയർപോർട്ടുകളിലെ പാസ്പോർട്ട് കൺട്രോൾ ഓഫീസർമാർ എൻട്രി, എക്സിറ്റ് പോയിന്റുകളിൽ കൈകാര്യം ചെയ്യുന്നത് 85,000 -ലധികം യാത്രക്കാരെയാണ്.നിലവിൽ ദിവസേന 47,000 ലധികം സഞ്ചാരികൾ ദുബായിലേക്ക് എത്തുന്നു.കൊവിഡ് പകർച്ചവ്യാധിക്ക് മുമ്പുള്ള കണക്ക് അത് 210,000 ആയിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു എക്സ്പോ 2020ഹോസ്റ്റിംഗ്. വെല്ലുവിളികൾക്കിടയിലും, യുഎഇയും ദുബായിയും പ്രധാന പരിപാടികൾ നടക്കുന്ന ഭൂമികയാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു. ദുബായ് എയർപോർട്ടുകളും എമിറേറ്റ്സ് എയർലൈനുകളുമാണ് മിക്ക വലിയ പരിപാടികളുടെ വിജയത്തിന്റെ പിന്നിലെ പ്രധാനപ്പെട്ട ഘടകങ്ങൾ.

പവലിയനുകൾ മറ്റും തയ്യാറാക്കാനുള്ള ഉദ്യോഗസ്ഥരെയും അംഗങ്ങളെയും സ്വാഗതം ചെയ്തുകൊണ്ട് കഴിഞ്ഞ രണ്ട് വർഷമായി എക്സ്പോയുടെ തയ്യാറെടുപ്പുകളിൽ ജിഡിആർഎഫ്എ മികച്ച രീതിയിലുള്ള പങ്കാളിത്തമാണ് വഹിക്കുന്നതെന്നും ലഫ്.ജനറൽ അൽ അൽ മർറി ചൂണ്ടിക്കാട്ടി

ദുബായ് എയർപോർട്ടുകളിലെ ആഗമന -നിഗമന ഭാഗങ്ങളിലെ 122 സ്മാർട്ട് ഗേറ്റുകളിൽ എക്സ്പോ ലോഗോ ആലേഖനം ചെയ്തിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്ന് മേളയിലേക്ക് എത്തുന്ന സന്ദർശകരുടെ ഏറ്റവും ആദ്യത്തെ പ്രവേശന കവാടമാണ് സ്മാർട്ട് ഗേറ്റുകൾ.മെഗാ ഇവന്റ് സന്ദർശിക്കുന്നതിന്റെ ആദ്യ അനുഭവമായി ലോഗോ കാണിക്കുന്ന ഗേറ്റുകൾ ഉപയോഗിച്ച് യാത്രക്കാർ ചിത്രങ്ങൾ എടുക്കുന്നു.യാത്രക്കാർക്ക് മുമ്പെങ്ങുമില്ലാത്ത ഒരു അതുല്യമായ യാത്ര അനുഭവങ്ങളാണ് ലഭിക്കുന്നതെന്ന് അൽ പറഞ്ഞു .എക്സ്പോ എന്താണെന്ന് ഞങ്ങൾ പാസ്പോർട്ട് കൺട്രോൾ ഓഫീസർമാരെ പരിശീലിപ്പിച്ചു, അതിനാൽ അവർക്ക് സന്ദർശകരുടെ ഏത് ചോദ്യത്തിനും ഉത്തരം നൽകാൻ കഴിയുമെന്ന് ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി വ്യക്തമാക്കി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.