'ആര്യന്റെ കണ്ണട കെയ്‌സിലും ലഹരി'യെന്ന് എന്‍സിബി; ക്ഷണം സ്വീകരിച്ചാണ് ആര്യന്‍ ക്രൂസ് കപ്പലില്‍ എത്തിയതെന്ന് അഭിഭാഷകന്‍

'ആര്യന്റെ കണ്ണട കെയ്‌സിലും ലഹരി'യെന്ന് എന്‍സിബി; ക്ഷണം സ്വീകരിച്ചാണ് ആര്യന്‍ ക്രൂസ് കപ്പലില്‍ എത്തിയതെന്ന് അഭിഭാഷകന്‍

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യന്‍ ഖാന്‍ കണ്ണട സൂക്ഷിച്ചിരുന്ന കെയ്‌സില്‍ നിന്നു ലഹരി വസ്തുക്കള്‍ കണ്ടെടുത്തതായി എന്‍സിബി ഉദ്യോഗസ്ഥര്‍. ആര്യനൊപ്പം അറസ്റ്റിലായ മറ്റുള്ളവരുടെ സാനിറ്ററി പാഡുകള്‍ക്കിടയില്‍ നിന്നും മരുന്നു സൂക്ഷിക്കുന്ന ബോക്‌സുകളില്‍ നിന്നും ലഹരി ഉല്‍പന്നങ്ങള്‍ കണ്ടെടുത്തതായും എന്‍സിബി വൃത്തങ്ങള്‍ വ്യക്തമാക്കി. ആര്യന്‍ ഇന്നു കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും.

ഇന്നലത്തെ അറസ്റ്റിനു പിന്നാലെ ബാന്ദ്ര, അന്ധേരി, ലോഖണ്ട്വാല എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകള്‍ക്കിടെ ലഹരി ഉല്‍പന്നങ്ങളുടെ ഡീലറെയും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തിരുന്നു. 23 കാരനായ ആര്യന്‍ അടക്കം എട്ട് പേരെയാണ് ഞായറാഴ്ച ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തത്. നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ വാങ്ങല്‍, കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ആര്യനെതിരെ ചുമത്തിയിരിക്കുന്നത്.

എന്നാല്‍ കപ്പല്‍ യാത്രയ്ക്കുള്ള ടിക്കറ്റോ ക്യാബിനോ സീറ്റോ ആര്യന് ഉണ്ടായിരുന്നില്ലെന്നും വാട്‌സാപ് ചാറ്റിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ആര്യന്റെ അഭിഭാഷകന്‍ പറഞ്ഞു. ബോര്‍ഡിങ് പാസ് പോലും ഇല്ലാത്ത ആര്യന്‍ ക്ഷണം സ്വീകരിച്ചാണു ക്രൂസ് കപ്പലില്‍ എത്തിയതെന്നും ആര്യനെതിരെ തെളിവുകളില്ലെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.