വത്തിക്കാന്‍ സിറ്റി: 'അഭൂതപൂര്‍വമായ പാരിസ്ഥിതിക പ്രതിസന്ധിയില്‍' നിന്നു ഭൂമിയെ രക്ഷിക്കാന്‍ അടുത്ത മാസം നടക്കുന്ന യുഎന്‍ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സ് (COP26) മാനവരാശിയുടെ നിലനില്‍പ്പിനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയും മറ്റ് മതനേതാക്കന്മാരും അഭിപ്രായപ്പെട്ടു. ബന്ധപ്പെട്ട സമഗ്ര വിഷയങ്ങളും വിശകലനം ചെയ്തുള്ള തീരുമാനങ്ങള്‍ ഉണ്ടാകാന്‍ യുഎന്‍ ശ്രദ്ധിക്കണമെന്ന് ആഗോള മതനേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
വത്തിക്കാനിലെ ബെനഡിക്ഷന്‍സോ ഹാളില്‍ സംഘടിപ്പിച്ച 'വിശ്വാസവും ശാസ്ത്രവും: COP26 ലേക്ക്' എന്ന കൂട്ടായ്മയില്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയും ഓര്‍ത്തഡോക്‌സ് എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയുവും ഇസ്ലാം, ജൂത, ഹിന്ദു, സിഖ്, ബുദ്ധമതം, കണ്‍ഫ്യൂഷ്യനിസം, താവോയിസം, സൊറോസ്ട്രിയനിസം, ജൈനമതം എന്നിവയുടെ പ്രതിനിധികളും ഒരുമിച്ചു.'നാം ഇപ്പോള്‍ അനുഭവിക്കുന്ന അഭൂതപൂര്‍വമായ പാരിസ്ഥിതിക പ്രതിസന്ധിക്കും മൂല്യങ്ങളുടെ പ്രതിസന്ധിക്കും ഫലപ്രദമായ പ്രതികരണങ്ങള്‍ നല്‍കാനുള്ള ഗ്ലാസ്ഗോയിലെ ഇഛജ26 അടിയന്തിര യോഗം ഭാവി തലമുറകള്‍ക്ക് ഉറച്ച പ്രതീക്ഷ നല്‍കുവാന്‍ ഉതകണം' - മാര്‍പ്പാപ്പ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം ഗുരുതരമായ ഭീഷണിയാണെന്ന് വിശേഷിപ്പിച്ച സംയുക്ത പ്രസ്താവന ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ലുയിഗി ഡി മയോയ്ക്കും ഗ്ലാസ്‌ഗോ COP26 പ്രസിഡന്റ് ആയ ബ്രിട്ടന്റെ അലോക് ശര്‍മ്മയ്ക്കും മാര്‍പ്പാപ്പ കൈമാറി.'ഇവിടെയെത്തിയ മത നേതാക്കള്‍ ലോകജനസംഖ്യയുടെ 75 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. അതുകൊണ്ടാണ് ലോകം അവരുടെ ശബ്ദത്തിന് പ്രാധാന്യം നല്‍കുന്നത്,' യോഗത്തിന് ശേഷം ശര്‍മ്മ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.