ആണവ അന്തര്‍വാഹിനിയില്‍ നിന്ന് ഹൈപ്പര്‍സോണിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ

ആണവ അന്തര്‍വാഹിനിയില്‍ നിന്ന് ഹൈപ്പര്‍സോണിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ

മോസ്‌കോ: അന്തര്‍വാഹിനിയില്‍ നിന്ന് ആദ്യമായി ഹൈപ്പര്‍സോണിക് ക്രൂസ് മിസൈല്‍ (സിര്‍ക്കോണ്‍) വിക്ഷേപിച്ച് റഷ്യ. ബാരന്റ് കടലില്‍ വച്ച് സെവറോഡ്വിന്‍സ്‌ക് എന്ന ആണവോര്‍ജ അന്തര്‍വാഹിനിയില്‍ നിന്ന് ഞായറാഴ്ച രാത്രിയാണ് വിക്ഷേപണം നടത്തിയത്.

വിക്ഷേപണത്തിന്റെ നിലവാരം കുറഞ്ഞ ഒരു വീഡിയോ ആണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച്ച പുറത്തുവിട്ടത്. വീഡിയോയില്‍ മിസൈല്‍ അന്തര്‍വാഹിനിയില്‍ നിന്ന് പറന്നുയരുന്നതു കാണാം.

മിസൈല്‍ ലക്ഷ്യസ്ഥാനത്തെത്തിയെന്നും വിക്ഷേപണം വിജയമായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ പുതിയ ആയുധ പദ്ധതിയായ ഇന്‍വിന്‍സിബിളിന്റെ (അജയ്യമായ) ഭാഗമായാണ് മിസൈല്‍ വിക്ഷേപിച്ചത്. ആയുധശേഖരത്തില്‍ അമേരിക്കയെ മറികടക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജൂലൈയില്‍ ഒരു യുദ്ധക്കപ്പലില്‍ നിന്നും സിര്‍കോണ്‍ മിസൈല്‍ വിക്ഷേപിച്ചിരുന്നു.

ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ഹൈപ്പര്‍സോണിക് മിസൈല്‍ തടയാന്‍ ബുദ്ധിമുട്ടാണ്. പുതുതലമുറയില്‍പ്പെട്ട സിര്‍കോണ്‍ റഷ്യന്‍ ഹൈപ്പര്‍സോണിക് മിസൈല്‍ 1000 കിലോമീറ്റര്‍ ദൂരപരിധിയില്‍ സഞ്ചരിക്കുമെന്നും ഇതിന് ശബ്ദത്തേക്കാള്‍ ഒന്‍പതിരട്ടി വേഗതയുണ്ടെന്നും പുടിന്‍ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.