പാകിസ്താനില്‍ വന്‍ ഭൂചലനം; 20 പേര്‍ മരിച്ചു

പാകിസ്താനില്‍ വന്‍ ഭൂചലനം; 20 പേര്‍ മരിച്ചു

ബലൂചിസ്ഥാൻ: തെക്കന്‍ പാകിസ്താനില്‍ വന്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയുണ്ടായ ഭൂചലനത്തില്‍ 20 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി.

വീടുകളടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പലയിടങ്ങളിലും വൈദ്യുതി ന്ധവും തടസപ്പെട്ടു. മരിച്ചവരില്‍ ഒരു സ്ത്രീയും ആറുകുട്ടികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കാമെന്നാണ് സൂചന. ബലൂചിസ്ഥാനിലെ ഹര്‍നൈയിലാണ് കൂടുതല്‍ അപകടങ്ങളുണ്ടായത്.

ഗതാഗത തടസവും മൊബൈല്‍ റേഞ്ച് നഷ്ടപ്പെട്ടതും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചു. ബലൂചിസ്ഥാനിലെ പ്രവശ്യ തലസ്ഥാനമായ ക്വാറ്റയിലും ഭൂകമ്പമുണ്ടായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.