“കളിയിലെ കാര്യങ്ങള്‍” - പാപ്പായുടെ പുസ്തകം പ്രകാശിതമായി

“കളിയിലെ കാര്യങ്ങള്‍” - പാപ്പായുടെ പുസ്തകം പ്രകാശിതമായി

വിവിധ ടീമുകള്‍ക്കും കായിക താരങ്ങള്‍ക്കും പാപ്പാ ഫ്രാന്‍സിസ് നല്കിയ പ്രഭാഷണങ്ങളുടെ സചിത്ര ഗ്രന്ഥം.

1. കളിയുടെ കൂട്ടായ്മ ജീവിതത്തിലും

സെപ്തംബര്‍ 7-ന് റോമില്‍ “ഫാവോ”യുടെ (FAO) ആസ്ഥാനത്തെ കായികസമുച്ചയത്തില്‍ നടന്ന പ്രകാശനച്ചടങ്ങുകളില്‍ ഇറ്റലിയുടെ പ്രഗത്ഭരായ കായികതാരങ്ങളും ഫുഡ്ബോള്‍ താരങ്ങളും പങ്കെടുത്തു. കളിയും കായികാഭ്യാസവും എപ്രകാരം അനുദിനം ജീവിത നന്മയുടെ ഭാഗമാക്കാമെന്നു പറയുന്ന പാപ്പാ, അത് ജീവതം തന്നെയാണെന്നും, ഒരുമിച്ചുള്ള ജീവിതത്തിന്‍റെ ഓട്ടമാണ് കളികളെന്നും ( Running together) ഗ്രന്ഥത്തില്‍ ലളിതമായ ഭാഷയില്‍ വശ്യഭംഗിയോടെ അവതരിപ്പിച്ചിരിക്കുന്നു. 124 പേജുകളുള്ള പുസ്തകത്തിന് 5 യൂറോ, 350 രുപയാണ് വില. ഇപ്പോള്‍ ഇറ്റാലിയനിലും സ്പാനിഷിലും പുറത്തുവന്ന പുസ്തകം ഉടനെ ഇതര ഭാഷകളിലും ലഭ്യമാക്കും.

2. സ്നേഹപൂര്‍വ്വം കളിക്കാരോടും

കായിക താരങ്ങളോടും

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി അന്തര്‍ദേശീയ ദേശീയ കായിക താരങ്ങള്‍ക്കും, രാജ്യാന്തര ഫുട്ബോള്‍ ടീമുകള്‍ക്കും, ചിലപ്പോള്‍ കുട്ടികള്‍ക്കുമായി കായിക വിനോദത്തെക്കുറിച്ചും അതിന്‍റെ യഥാര്‍ത്ഥ ലക്ഷ്യങ്ങളെക്കുറിച്ചും പാപ്പാ ഫ്രാന്‍സിസ് നല്കിയ പ്രഭാഷങ്ങളുടെ ഗഹനവും കലാമൂല്യമുള്ളതുമായ അവതരണമാണ് വത്തിക്കാന്‍റെ മുദ്രണാലയം സെപ്തംബര്‍ 7-ന് റോമില്‍ പ്രകാശനംചെയ്ത “കളിയിലെ കാര്യങ്ങള്‍” (Mattersi in Giocco) എന്ന് വത്തിക്കാന്‍ മാധ്യമ വകുപ്പിന്‍റെ (Dicastery for Communications) പ്രസ്താവന അറിയിച്ചു.

3. ഫുട്ബോള്‍ പ്രേമിയായ പാപ്പാ

ചെറുതെങ്കിലും കളികളിലെ ക്രമത്തെക്കുറിച്ചും, അതിന്‍റെ യഥാര്‍ത്ഥമായ ചൈതന്യത്തെയും ലക്ഷ്യങ്ങളെയും കുറിച്ചും, യുവാവായിരുന്നപ്പോള്‍ ഫുട്ബോളുമായി കളിക്കളത്തില്‍ ഇറങ്ങിയിട്ടുള്ള പാപ്പാ പറയുന്ന വാക്കുകള്‍ രസകരമാണ്. അര്‍ജന്‍റീനയിലെ അജപാലകനായിരിക്കെ ബര്‍ഗോളിയോ അര്‍ജന്‍റീനയുടെ ദേശീയ ടീമിന്‍റെ ഉപദേശകനും കുമ്പസാരക്കാരനുമായി പ്രവര്‍ത്തിച്ചിട്ടുള്ളതും വത്തിക്കാന്‍ മാധ്യമ വകുപ്പിന്‍റെ പത്രാധിപര്‍, അലസാന്ത്രോ ജിസ്സോത്തി പ്രസ്താവനയില്‍ അനുസ്മരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26