ഷാർജ: വാഹനങ്ങള്‍ മോഷ്ടിക്കപ്പെടാനുളള സാഹചര്യം സൃഷ്ടിച്ചുകൊടുക്കരുതെന്ന് ഓർമ്മിപ്പിച്ച് ഷാർജ പോലീസ്. ഇത്തരത്തിലുളള മോഷണങ്ങള്‍ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.
വാഹനത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ എഞ്ചിന് ഓഫ് ചെയ്ത് താക്കോലെടുത്ത് ലോക്ക് ചെയ്യണം. പെട്ടെന്ന് തിരികെ വരാമെന്ന് കരുതിയാണ് പലരും അശ്രദ്ധമായി ഇതൊന്നും ചെയ്യാതിരിക്കുന്നത്. പക്ഷെ അത് പലപ്പോഴും വാഹനം മോഷണം പോകുന്നതിന് ഇടയാക്കുന്നുവെന്നും ഷാർജ പോലീസ് വ്യക്തമാക്കുന്നു. ബോധവല്‍ക്കരണ വീഡിയോയും ഇതോടനുബന്ധിച്ച് പോലീസ് പങ്കുവച്ചിട്ടുണ്ട്.
വാഹനമോഷണ പരാതികള്‍ കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് ഷാർജ പോലീസിന്‍റെ നീക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.