'ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന്‍ സംരക്ഷിക്കപ്പെടണം': കാനോനിക രേഖ പുറത്തിറക്കാനൊരുങ്ങി റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ

'ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന്‍ സംരക്ഷിക്കപ്പെടണം': കാനോനിക രേഖ പുറത്തിറക്കാനൊരുങ്ങി റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ

മോസ്‌കോ: ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന്റെ സുരക്ഷ സംബന്ധിച്ച കാനോനിക രേഖയ്ക്ക് അംഗീകാരം നല്‍കാന്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ. ഗര്‍ഭധാരണം മുതല്‍ ഓരോ ജീവനിലും നിക്ഷിപ്തമായ അവകാശങ്ങളെ സംരക്ഷിക്കുന്ന രേഖകള്‍ക്ക് അംഗീകാരം നല്‍കുവാനാണ് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധികാര സമിതിയായ കൗണ്‍സില്‍ ഓഫ് ബിഷപ്സ് പദ്ധതിയിടുന്നത്.

റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമോന്നത ഭരണ സമിതിയായ ബിഷപ്‌സ് കൗണ്‍സില്‍ നവംബറില്‍ ചേരുന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. വിഷയത്തില്‍ തങ്ങളുടെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് പീറ്റര്‍ ഹോഫിലെ മെത്രാനും, ബയോ എത്തിക്‌സ് സിനഡല്‍ കമ്മിറ്റി ചെയര്‍മാനുമായ ബിഷപ്പ് സിലൌവാന്‍ പറഞ്ഞു.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വീകരിച്ച റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അടിസ്ഥാന തത്വങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു സിലൌവാന്റെ പ്രതികരണം. നിലവിലെ സാഹചര്യമനുസരിച്ച് സഭ ഉറച്ചതും വസ്തുനിഷ്ടവുമായ ഒരു പ്രസ്താവന പുറത്തുവിടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യ ജീവന്‍ സംബന്ധിച്ച മറ്റൊരു രേഖയും നവംബറില്‍ ചേരുന്ന ബിഷപ്‌സ് കൗണ്‍സിലിന്റെ പരിഗണനക്കായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐ.വി.എഫ്) സംബന്ധിച്ച റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ നിലപാടുകളെ കുറിച്ച് വിവരിക്കുന്ന രേഖയാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.