കേന്ദ്ര മന്ത്രി വി. മുരളീധരന് എതിരായ പരാതി വിദേശകാര്യ ചീഫ് വിജിലൻസ് ഓഫീസർ അന്വേഷിക്കും

കേന്ദ്ര മന്ത്രി വി. മുരളീധരന് എതിരായ പരാതി വിദേശകാര്യ ചീഫ് വിജിലൻസ് ഓഫീസർ അന്വേഷിക്കും

തിരുവനന്തപുരം: അബുദാബിയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ പി ആർ കമ്പനി മാനേജരായ യുവതിയെ പങ്കെടുപ്പിച്ചതിനെക്കുറിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ എതിരായ പരാതി വിദേശകാര്യ ചീഫ് വിജിലൻസ് ഓഫീസർ അന്വേഷിക്കും. ഒരു മാസത്തിനകം അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ കേന്ദ്ര വിജിലൻസ് കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്. ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ അബുദാബിയിൽ വച്ചു നടത്തിയ മിനിസ്റ്റീരിയൽ കോൺഫറൻസിൽ പി ആർ കമ്പനി മാനേജരായ യുവതിയെ പങ്കെടുപ്പിച്ചതിനെക്കുറിച്ചുള്ള പരാതിയിലാണ് കേന്ദ്ര വിജിലൻസ് കമ്മീഷൻ അന്വേഷണ ഉത്തരവിട്ടിരിക്കുന്നത്.

ലോക തന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലിം മടവൂർ ആണ് പരാതി നൽകിയത്. വിദേശകാര്യ വകുപ്പിലെ ചീഫ് വിജിലൻസ് ഓഫീസർ ആണ് അന്വേഷണത്തിന്റെ ചുമതല. ഈ പരാതി പരിശോധിച്ച് ഒരു മാസത്തിനകം ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് വിജിലൻസ് കമ്മീഷൻ ഉത്തരവിറക്കിയിരിക്കുന്നത്. ചട്ടവിരുദ്ധം ആയിട്ടാണ് യുവതിയെ സമ്മേളനത്തിൽ പങ്കെടുപ്പിച്ചത് എന്നും സ്വജനപക്ഷപാതവും അധികാരദുർവിനിയോഗം ആണ് ഇതിൽ കാണുന്നത് എന്നും പരാതിയിൽ പറയുന്നു. ഇത് പ്രോട്ടോകോൾ ലംഘനവും അഴിമതിയും ആണെന്ന് സലീം മടവൂർ കമ്മീഷന് നൽകിയ പരാതിയിൽ ശക്തമായി ആരോപിച്ചിട്ടുണ്ട്.

നേരത്തെ പ്രധാനമന്ത്രിക്ക് നൽകിയ പരാതി പ്രോട്ടോകോൾ ലംഘനമല്ലെന്ന് കണ്ട് കേന്ദ്രം തള്ളിക്കളഞ്ഞിരുന്നു. മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി കൂടിയായ വനിതയെ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുപ്പിച്ചതിന് വി. മുരളീധരനെതിരെ ഗുരുതര ആരോപണങ്ങളാണ് സി പി എമ്മും ഇടതുമുന്നണിയും ഉയർത്തിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.