കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ച ഇന്ത്യന്‍ യാത്രികര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കി യു.കെ

 കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ച ഇന്ത്യന്‍ യാത്രികര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കി യു.കെ

ലണ്ടന്‍: കൊവിഷീല്‍ഡ് വാക്സിന്റെ ഇരു ഡോസുകളും സ്വീകരിച്ച ഇന്ത്യന്‍ യാത്രക്കാര്‍ക്ക് യു.കെയില്‍ ഇനി ക്വാറന്റൈന്‍ ആവശ്യമില്ല. ഒക്ടോബര്‍ 11 മുതല്‍ പുതുക്കിയ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും.കൊവിഷീല്‍ഡിന് പുറമെ യു.കെ അംഗീകരിച്ച മറ്റേതെങ്കിലും വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ഇളവ് ലഭിക്കും.

ഇന്ത്യ ഉള്‍പ്പെടെ 37 രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് ഇളവ് ലഭിച്ചിട്ടുണ്ട്. എങ്കിലും കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമാണ്. കൊവിഷീല്‍ഡ്, ഫൈസര്‍, മഡോണ, ജന്‍സന്‍ തുടങ്ങിയ വാക്സിനുകളാണ് നിലവില്‍ യുകെ അംഗീകരിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് പൗരന്‍മാര്‍ക്കും ഇന്ത്യയില്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയതോടെയാണ് യു.കെ ഇളവ് നല്‍കാന്‍ തയ്യാറായത്. രണ്ട് ഡോസ് സ്വീകരിച്ചാലും യു.കെയില്‍ എത്തുന്ന ഇന്ത്യക്കാര്‍ ക്വാറന്റൈനില്‍ കഴിയണമെന്നായിരുന്നു യുകെയുടെ ആദ്യ നിലപാട്. എന്നാല്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയതോടെ ഇളവ് നല്‍കേണ്ടി വന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.