അമേരിക്കയുടെ നീക്കത്തില്‍ സമവായം;ഫ്രഞ്ച് അംബാഡര്‍ കാന്‍ബറയില്‍ മടങ്ങിയെത്തി

അമേരിക്കയുടെ നീക്കത്തില്‍ സമവായം;ഫ്രഞ്ച് അംബാഡര്‍ കാന്‍ബറയില്‍ മടങ്ങിയെത്തി


കാന്‍ബറ: അമേരിക്കയുടെ ത്രിരാഷ്ട്ര സഖ്യരൂപീകരണത്തില്‍ പ്രതിഷേധിച്ച ഫ്രാന്‍സുമായുള്ള ഒത്തുതീര്‍പ്പു നീക്കം സമവായ പാതയില്‍. ആണവ അന്തര്‍ വാഹിനി കരാറില്‍ നിന്നു പിന്മാറിയ ഓസ്ട്രേലിയോടുള്ള എതിര്‍പ്പിന്റെ ഭാഗമായി തിരിച്ചുവിളിച്ച ഫ്രഞ്ച് അംബാസഡര്‍ കാന്‍ബറയില്‍ മടങ്ങിയെത്തി.അംബാസഡര്‍ ജീന്‍ പിയറെ തെബോ മടങ്ങി എത്തിയതിലെ സന്തോഷം രേഖപ്പെടുത്തി ഓസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി മാരിസ് പെയിന്‍. അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മുന്‍കൈ എടുത്ത ചര്‍ച്ചയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സംതൃപ്തി അറിയിച്ചിരുന്നു.

ഫ്രാന്‍സുമായി ശക്തമായ ബന്ധം തുടരുമെന്നും സംശയങ്ങളും തെറ്റിദ്ധാരണകളും പറഞ്ഞു തീര്‍ക്കുമെന്നും മാരിസ് പെയിന്‍ വ്യക്തമാക്കി.ബ്രിട്ടന്‍, യുഎസ് എന്നിവരുമായുള്ള പുതിയ സുരക്ഷാ കരാറിന് പിന്നാലെ ഫ്രഞ്ച് നിര്‍മിത അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള ധാരണയില്‍ നിന്ന് ഓസ്ട്രേലിയ പിന്‍മാറിയതിനെ തുടര്‍ന്നായിരുന്നു ഫ്രാന്‍സിന്റെ പ്രതിഷേധ നടപടി.പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ വെസ് ലെ ഡ്രെയിന്‍ വ്യക്തമാക്കിയിരുന്നു. സുപ്രധാന കരാര്‍ ഒപ്പിട്ട സഖ്യത്തിലെ ആണവ അന്തര്‍വാഹിനി കരാര്‍ ഫ്രാന്‍സിന് നഷ്ടപ്പെട്ടത്് വലിയ വിവാദമായി.

ബ്രിട്ടന്‍, ഓസ്ട്രേലിയ, യുഎസ് എന്നവരുടെ ത്രിരാഷ്ട്ര സഖ്യമായ ഓക്കസ് സെപ്റ്റംബര്‍ 15ന് നടത്തിയ പ്രസ്താവനകളാണ് മാക്രോണിന്റെ പ്രതിഷേധ തീരുമാനത്തിന് കാരണമായത്. 2016 ല്‍ ഓസ്ട്രേലിയയുമായി ഒപ്പ് വെച്ച 90 ബില്യണ്‍ ഓസ്ട്രേലിയന്‍ ഡോളറിന്റെ കരാര്‍ പിന്‍വലിച്ചത് ഫ്രാന്‍സിനെ പ്രകോപിപ്പിച്ചു.അമേരിക്ക, ബ്രിട്ടന്‍ എന്നീ രജ്യങ്ങളില്‍ നിന്ന് ആണവ ശേഷിയുള്ള അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള തീരുമാനത്തിന്റെ ഭാഗമായി തങ്ങളുമായുള്ള കരാര്‍ പിന്‍വലിച്ചത് നിരാശാജനകമാണെന്ന് ഫ്രാന്‍സ് ആരോപിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.