കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് കേരളത്തിലേക്ക് എത്തുന്ന വൈദ്യുതിയിലും കുറവ്.
ന്യൂഡല്‍ഹി: രാജ്യത്ത് കല്‍ക്കരിക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ പവര്‍കട്ട് പ്രഖ്യാപിച്ചു. പല സംസ്ഥാനങ്ങളിലും അനൗദ്യോഗിക പവര്‍കട്ട് പതിവായി. ഡല്‍ഹിക്കും തമിഴ്‌നാടിനുമൊപ്പം കേരളത്തിലും പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.
രാജ്യത്തെ വൈദ്യുത നിലയങ്ങളിലേക്കുള്ള കല്‍ക്കരി വിതരണത്തില്‍ വൈകാതെ പുരോഗതിയുണ്ടാവുമെന്ന സൂചന കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി ഉല്‍പാദകരായ എന്‍.ടി.പി.സി കല്‍ക്കരി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രധാനമായും മൂന്ന് കാരണങ്ങള്‍ കൊണ്ടാണ് രാജ്യത്ത് കല്‍ക്കരി ക്ഷാമം അനുഭവപ്പെടുന്നതെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം.
കോവിഡ് പ്രതിസന്ധിയില്‍ നിന്നും സമ്പദ്‌വ്യവസ്ഥ കരകയറുന്നതിനാല്‍ വൈദ്യുതി ഉപഭോഗം വര്‍ധിച്ചത് കല്‍ക്കരിയുടെ ആവശ്യകത കൂട്ടി. രാജ്യത്തെ വൈദ്യുത ഉപഭോഗം പ്രതിദിനം നാല് ബില്യണ്‍ യൂണിറ്റായി വര്‍ധിച്ചുവെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ഇതിന് പുറമേ കല്‍ക്കരി ഖനികള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കനത്ത മഴ മൂലം ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് തടസം സൃഷ്?ടിക്കുന്നു. ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ വില ഉയര്‍ന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 135 കല്‍ക്കരി വൈദ്യുതി നിലയങ്ങളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ മൊത്തം വൈദ്യുതിയുടെ 70 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് കല്‍ക്കരി വൈദ്യുതി നിലയങ്ങളില്‍ നിന്നാണ്.
കേന്ദ്ര ഗ്രിഡില്‍ നിന്നുള്ള വൈദ്യുതിയെ ആശ്രയിക്കുന്ന കേരളത്തിലും വൈദ്യുതി ക്ഷാമം നേരിടാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് കേരളത്തിലേക്ക് എത്തുന്ന വൈദ്യുതിയിലും കുറവുണ്ടായിട്ടുണ്ട്. എനര്‍ജി എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങിയാണ് കേരളം തല്‍ക്കാലം പ്രതിസന്ധിയെ മറികടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.