ജറുസലേം: പലസ്തീന്‍ ഭീകരരെ വെള്ളപൂശുന്ന തരത്തില്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ വരുന്ന പോസ്റ്റുകളും ചിത്രങ്ങളും നീക്കം ചെയ്യുമെന്ന് ഫേസ്ബുക്ക് അറിയിച്ചതിനു പിന്നാലെ ഫേസ്ബുക്കിനെതിരെ പ്രതിഷേധവുമായി പലസ്തീന്‍ അനുകൂലികള്‍. എന്നാല്‍ ഈ പ്രതിഷേധങ്ങള്‍ എല്ലാം അവഗണിച്ചുകൊണ്ടാണ് ഫേസ്ബുക്കിന്റെ നീക്കം.പലസ്തീന്‍, ഇസ്രയേല്‍ സംഘര്‍ഷം ഊതിക്കത്തിക്കുന്നതിനെതിരെയാണ് നടപടി.
ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തെ കുറിച്ചുള്ള ഉള്ളടക്കങ്ങളാണ് നീക്കം ചെയ്യുന്നവയില്‍ കൂടുതലും. കഴിഞ്ഞ മേയ് മുതലാണ് ഫേസ്ബുക്ക് പലസ്തീന്‍ അനുകൂല ആശയങ്ങള്‍ക്ക് മേല്‍ സെന്‍സര്‍ഷിപ്പിനു നീക്കം തുടങ്ങിയത്. പലസ്തീന്റെ ഭീകരവാദവും മനുഷ്യാവകാശ ലംഘനങ്ങളും മൂടിവെയ്ക്കുകയും അനുകൂല പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്ന പോസ്റ്റുകളാണ് നീക്കം ചെയ്യുന്നത്.
എന്നാല്‍ ഫേസ്ബുക്കിന്റെ നീക്കം അഭിപ്രായ പ്രകടനത്തിലുള്ള കടന്നുകയറ്റമാണെന്നാണ് പലസ്തീന്‍ അനുകൂലികളുടെ പരാതി. ഫേസ്ബുക്കിന്റെ തന്നെ മുഖ്യധാര സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമിലും ഇതേ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പലസ്തീന്‍ അനുകൂല ഫോട്ടോകള്‍, വീഡിയോ, കുറിപ്പുകള്‍, ഹാഷ്ടാഗുകള്‍ തുടങ്ങിയവയും ഫേസ്ബുക്ക് നീക്കം ചെയ്യും.
കഴിഞ്ഞ മേയില്‍ ഇസ്രായേലില്‍ പലസ്തീന്‍ ഭീകരര്‍ റോക്കറ്റാക്രമണം നടത്തിയിരുന്നു. മലയാളി നഴ്സ് അടക്കമുള്ളവര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് ഇസ്രായേല്‍ പ്രത്യാക്രമണം നടത്തിയപ്പോള്‍ പലസ്തീനികള്‍ സോഷ്യല്‍ മീഡിയയിലൂടെ അനുകൂല പോസ്റ്ററുമായി എത്തി.ഇരകളുടെ മേല്‍ വരെ ആക്ഷേപം ചൊരിയുന്ന കമന്റുകളും നിരീക്ഷണങ്ങളും പ്രത്യക്ഷപ്പെട്ടതോടെയാണ് ഫേസ്ബുക്ക് നടപടികളിലേക്കു കടന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.