ഇന്ത്യ, ചൈന കമാന്‍ഡര്‍ തല ചര്‍ച്ച പരാജയം; പ്രശ്‌ന പരിഹാര നിര്‍ദ്ദേശങ്ങളില്ലാതെ ചൈന

ഇന്ത്യ, ചൈന കമാന്‍ഡര്‍ തല ചര്‍ച്ച പരാജയം; പ്രശ്‌ന പരിഹാര നിര്‍ദ്ദേശങ്ങളില്ലാതെ ചൈന


ന്യൂഡല്‍ഹി: സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ ചുഷുല്‍ - മോല്‍ഡോ അതിര്‍ത്തിയില്‍ നടന്ന ഇന്ത്യ - ചൈന ചര്‍ച്ച പരാജയം. പതിമൂന്നാം കമാന്‍ഡര്‍ തല ചര്‍ച്ച പരാജയപ്പെട്ടതായി ഇന്ത്യ അറിയിച്ചു. കിഴക്കന്‍ ലഡാക്കില്‍ നിന്നുള്ള പിന്‍മാറ്റത്തിന് ചൈന തയ്യാറായില്ല.അതേസമയം, ഇന്ത്യ അനാവശ്യമായ അവകാശ വാദങ്ങള്‍ ഉന്നയിച്ചതിനാലാണ് ചര്‍ച്ച വിജയിക്കാതെ പോയതെന്ന് ചൈന ഔദ്യോഗിക പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ഇന്നലെ പത്തരയ്ക്കു ് തുടങ്ങിയ ചര്‍ച്ച വൈകിട്ട് ആറ് മണിയോടെ അവസാച്ചു.ചര്‍ച്ചകള്‍ തുടരാനാണ് ഇരുപക്ഷത്തിന്റെയും തീരുമാനം. പ്രശ്‌ന പരിഹാരത്തിനുള്ള ഒരു നിര്‍ദ്ദേശവും ചൈന മുന്നോട്ടു വച്ചില്ലെന്ന് കരസേന വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. രണ്ടു രാജ്യങ്ങള്‍ക്കുമിടയിലെ നല്ല ബന്ധത്തിന് തര്‍ക്ക പരിഹാരം അനിവാര്യമെന്ന് ഇന്ത്യ അറിയിച്ചു.

ഹോട്‌സ്പ്രിങ്, ദേപ്‌സാങ് മേഖലകളിലെ സൈനിക പിന്മാറ്റത്തില്‍ ഊന്നിയായിരുന്നു ചര്‍ച്ച. ലെഫ്റ്റനന്റ് ജനറല്‍ പി ജി കെ മേനോന്‍ ആണ് ഇന്ത്യന്‍ പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കിയത്.ഇപ്പോള്‍ നിയന്ത്രണരേഖയിലുള്ള പ്രശ്‌നങ്ങള്‍ ചൈനയുടെ ഏകപക്ഷീയമായ നിലപാടാണെന്നാണ് ഇന്ത്യന്‍ പക്ഷം.

ചൈനീസ് അതിര്‍ത്തിയില്‍ ഒരിഞ്ച് പോലും വിട്ടുവീഴ്ച്ച ചെയ്യില്ലെന്ന് നേരത്തെ കരസേന മേധാവി ജെനറല്‍ എംഎം നരവാനെ വ്യക്തമാക്കിയിരുന്നു. ചൈനീസ് സേന അതിര്‍ത്തിയില്‍ തുടരുന്നിടത്തോളം ഇന്ത്യയും തുടരുമെന്നും കമാന്‍ഡര്‍തല ചര്‍ച്ചയ്ക്കു തൊട്ടു മുമ്പായി നരവനെ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.