മുംബൈ: മനുഷ്യരെ പോലെ സോപ്പുപയോഗിച്ച് വസ്ത്രം അലക്കുന്ന ചിമ്പാന്‍സിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറല്‍. സച്ചിന്‍ ശര്‍മ്മ എന്ന ഇന്ത്യാക്കാരന്‍ ഇന്‍സ്റ്റഗ്രാമില്‍ അപ് ലോഡ് ചെയ്ത വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ നിരവധി കമന്റുകളോടെ വിവിധ മാധ്യമങ്ങള്‍ ഏറ്റെടുത്തു.എവിടെയാണ് ഈ അത്ഭുത ബുദ്ധിയുള്ള ചിമ്പാന്‍സിയുള്ളതെന്ന കാര്യം അവ്യക്തം.
ചെറിയൊരു വെള്ളക്കെട്ടിന് അടുത്തിരുന്നാണ് ചിമ്പാന്‍സി മഞ്ഞ നിറത്തിലുള്ള ടീ-ഷര്‍ട്ട്് അലക്കുന്നത്. നാടന്‍ രീതിയില്‍ വെള്ളക്കെട്ടിന് അടുത്ത് കുത്തിയിരുന്ന് തുണി കല്ലില്‍ വച്ചാണ് പ്രക്രിയ. ആദ്യം വസ്ത്രത്തിലെ വെള്ളം തൂത്ത് കളഞ്ഞ ശേഷം അടുത്തു നിന്ന് സോപ്പ് എടുത്ത് വസ്ത്രം വൃത്തിയാക്കുന്നു. ഇതിന് ശേഷം വീണ്ടും വെള്ളത്തിലിട്ട് സോപ്പ് കളഞ്ഞ് വെടിപ്പാക്കുന്നുമുണ്ട്. എങ്ങനെയാണോ മനുഷ്യര്‍ വൃത്തിയാക്കുന്നത്, ഏകദേശം അതേപോലെ തന്നെ.
മൃഗങ്ങളില്‍ ഏറ്റവുമധികം ചിന്തിച്ച് പ്രവര്‍ത്തിക്കുകയും മനുഷ്യരെ വൃത്തിയായി അനുകരിക്കുകയും ബുദ്ധിപരമായി കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്യും ചിമ്പാന്‍സികള്‍. ഇവയുടെ പല പ്രവൃത്തികളും മനുഷ്യരുടേതിന് സമാനമാണ്. മനുഷ്യരുടേയും ചിമ്പാന്‍സികളുടേയും ഡിഎന്‍എയിലും വലിയ സാദൃശ്യം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
https://www.youtube.com/watch?v=vkwli8WrMOE&feature=emb_title
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.