ഷാര്‍ജ: ഐപിഎൽ എലിമിനേറ്ററിലെ ആവേശപ്പോരാട്ടത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നാല് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്‌സ്.
നാല് താരങ്ങളുടെ വിക്കറ്റ് നേടിയ കൊല്‍ക്കത്ത താരം സുനില്‍ നരൈന്‍ ബാറ്റിങ്ങിലും മികവ് പുലര്‍ത്തിയപ്പോള്‍ തുടക്കത്തിലേ പതറിപ്പോയ ബാംഗ്ലൂര്‍ തോല്‍വിയോടെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. ബാറ്റു കൊണ്ടും പന്തു കൊണ്ടും മികച്ച പ്രകടനം പുറത്തെടുത്ത ഓള്‍റൗണ്ടര്‍ സുനില്‍ നരെയനാണ് കൊല്‍ക്കത്തയ്ക്ക് ജയം സമ്മാനിച്ചത്.
ബാംഗ്ലൂര്‍ ഉയര്‍ത്തിയ 139 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത രണ്ട് പന്തുകള്‍ ശേഷിക്കേ ആറുവിക്കറ്റ് നഷ്‌ടത്തില്‍ വിജയം കണ്ടു. ഇതോടെ കൊല്‍ക്കത്ത രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സുമായി ഏറ്റുമുട്ടും. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി.
സ്‌കോര്‍: ബാംഗ്ലൂര്‍ 20 ഓവറില്‍ ഏഴിന് 138, കൊല്‍ക്കത്ത 19.4 ഓവറില്‍ ആറിന് 139.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.