തെലങ്കാന: സെക്രട്ടറിയേറ്റ് കോപ്ലക്സിനുള്ളിൽ അമ്പലത്തിലും മോസ്കിനും ഒപ്പം ക്രിസ്ത്യൻ പള്ളി നിർമ്മിക്കാൻ തീരുമാനിച്ച തെലങ്കാന സർക്കാരിനെ ഫെഡറേഷൻ ഓഫ് തെലുങ്ക് ചർച്ചസ്. പഴയ സെക്രട്ടറിയേറ്റ് ബ്ലോക്ക് പൊളിച്ച് പുതിയത് നിർമ്മിക്കുന്നതിനാൽ പഴയ അമ്പലത്തിനും മോസ്കിനുമൊപ്പം ക്രിസ്ത്യൻ പള്ളി നിർമ്മിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പത്രകുറിപ്പിലൂടെ അറിയിച്ചു. മുഴുവൻ ചിലവും സർക്കാർ വഹിക്കുമെന്നും എല്ലാ സംവിധാനങ്ങളും ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. തെലങ്കാന ക്രൈസ്തവരുടെ പ്രത്യേക ആവശ്യപ്രകാരമാണ് ക്രിസ്ത്യൻ പള്ളി നിർമ്മിക്കുന്നതെന്ന് പത്രകുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്.
തെലങ്കാന സർക്കാരിന്റെ നടപടിയെ ഫെഡറേഷൻ ഓഫ് തെലുങ്ക് ക്രിസ്ത്യൻസ് അഭിനന്ദിച്ചു. പുതിയ ദേവാലയം അനുവദിച്ചതിലും അതിനോടൊപ്പം ജൂലൈ മുതൽ സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തുന്നതാണെന്നും മതനിരപേക്ഷത കാത്തു പരിപാലിക്കാൻ തെലങ്കാന സർക്കാർ കാണിക്കുന്ന പ്രതിജ്ഞാബദ്ധത അഭിനന്ദാർഹമാണെന്നും സൂചിപ്പിച്ചു. കൂടാതെ ഗ്രേറ്റർ ഹൈദ്രാബാദ് കോർപ്പറേഷൻ പരിധിയിൽ കോവിഡ് ബാധിച്ചു മൃതിയടഞ്ഞ ക്രൈസ്തവരെ സംസ്കരിക്കാൻ പ്രത്യേക സ്ഥലം അനുവദിച്ചതിനും നന്ദി പറഞ്ഞു.
തെലങ്കാനയിലേയും ആന്ധ്രാപ്രദേശിലേയും വിവിധ സഭകളിലെ മെത്രാൻരുടെയും അൽമായരുടെയും കൂട്ടായ്മയാണ് ഫെഡറേഷൻ ഓഫ് തെലുങ്ക് ക്രിസ്ത്യൻസ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.