ഒരു പതാകയ്ക്ക് കീഴില്‍ മനസുകളൊന്നായിട്ട് 50 വ‍ർഷം, വരൂ ആഘോഷമാരംഭിക്കാം, ദുബായ് ഭരണാധികാരി.

ഒരു പതാകയ്ക്ക് കീഴില്‍ മനസുകളൊന്നായിട്ട് 50 വ‍ർഷം, വരൂ ആഘോഷമാരംഭിക്കാം, ദുബായ് ഭരണാധികാരി.

ദുബായ്: യുഎഇ എന്ന രാജ്യം പിറവിയെടുത്ത് 50 വ‍ർഷം പൂർത്തിയാക്കുന്ന ഡിസംബർ രണ്ടിന് ആഘോഷപരിപാടികള്‍ ഒരുക്കി രാജ്യം. ഇത്തവണ ദേശീയ ദിനത്തിന് 50 ദിവസം മുന്‍പേ ആഘോഷങ്ങളിലേക്ക് രാജ്യം കടന്നിരിക്കുകയാണെന്ന പ്രത്യേകത കൂടിയുണ്ട്.

അമ്പത് ദിവസങ്ങള്‍, ഒരു രാജ്യമായി യുഎഇ പിറവിയെടുത്തിട്ട് അന്‍പത് വ‍ർഷങ്ങളാവുകയാണ്. എമിറേറ്റുകളൊന്നാണ്. ഹൃദയങ്ങളൊന്നാണ്. ഒരൊറ്റപതാകക്ക് കീഴില്‍ ഒരു രാഷ്ട്രപതിക്ക് കീഴില്‍ നമ്മളൊന്നായി, ഡിസംബർ രണ്ടിന്‍റെ ആഘോഷങ്ങള്‍ നമുക്കാരംഭിക്കാം, യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു.

അബുദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപ സർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ ട്വീറ്റില്‍ കുറിച്ചതിങ്ങനെ, ചരിത്രത്തില്‍ രേഖപ്പെടുത്താവുന്ന നേട്ടത്തിലേക്ക് നമ്മള്‍ നടക്കുകയാണ്. നമ്മുടെ രാജ്യം 50 മത് ദേശീയ ദിനമാഘോഷിക്കാനുളള ഒരുക്കത്തിലാണ്. രാജ്യത്തിന്‍റെ നേട്ടങ്ങളില്‍ അഭിമാനമുണ്ട്. അതിന് പിന്തുണനല്‍കിയ എല്ലാവരോടും നന്ദിയും. ശോഭനമായ ഭാവിയിലേക്കുളള ശുഭാപ്തിവിശ്വാസം പങ്കുവയ്ക്കുന്നു.

രാജ്യമെങ്ങും വിവിധങ്ങളായ പരിപാടികളാണ് സുവർണ ജൂബിലി ദേശീയദിനത്തോട് അനുബന്ധിച്ച് ഒരുങ്ങുന്നത്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.