അറേബ്യൻ വികാരിയേറ്റിൽ ‘സിനഡ് യാത്രക്ക്‘ തുടക്കം കുറിച്ചു

അറേബ്യൻ വികാരിയേറ്റിൽ ‘സിനഡ് യാത്രക്ക്‘ തുടക്കം കുറിച്ചു

ദുബായ് : ഫ്രാൻസിസ് മാർപ്പാപ്പ ഒക്ടോബർ മാസം ഉദ്‌ഘാടനം നടത്തിയ ‘സിനഡൽ യാത്ര’ യുടെ ഒന്നാം ഘട്ടമായ രൂപത തല പ്രവർത്തനങ്ങൾക്ക് അബുദാബി ദൈവാലയത്തിൽ നടന്ന കുർബാനയോടുകൂടിയാണ് ആരംഭമായി. അപ്പസ്റ്റോലിക് വികാരിയെറ്റ് ഓഫ് നോർത്തേൺ അറേബ്യയയുടെയും അപ്പസ്റ്റോലിക് വികാരിയെറ്റ് ഓഫ് സതേൺ അറേബ്യയയുടെയും ‘ സിനഡൽ യാത്രക്കാണ്’ രണ്ടു രൂപതകളുടെയും ചുമതല വഹിക്കുന്ന ബിഷപ്പ് പോൾ ഹിൻഡർ തുടക്കം കുറിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക്  സെന്റ്ന. ജോസഫ്ട കത്തീഡ്രലിൽ  നടന്ന  കുർബ്ബാനയിൽ കുവൈറ്റിലെ അപ്പോസ്തോലിക് നുൺഷ്യോ ആർച്ച് ബിഷപ്പ് യൂജിൻ മാർട്ടിൻ ന്യൂജെന്റ്, യുഎഇയിൽ ചാർജ് ഡി'അഫയേഴ്‌സ് നുൻഷിയെച്ചറിൽ പുതുതായി നിയമിക്കപ്പെട്ട മോൺസീഞ്ഞോർ ക്രിസ്‌പിൻ ഡുബിയേൽ എന്നിവർ പങ്കെടുത്തു. രണ്ടു വികാരിയെറ്റിൽ നിന്നുള്ള വൈദികരുടെ പ്രതിനിധികളും മറ്റു ഉദ്യോഗസ്ഥരും സിനഡ് സമ്മേളനത്തിൽ പങ്കെടുത്തു.


2023 ഒക്ടോബറിൽ നടക്കുന്ന സിനഡിലേക്കുള്ള പാതയിൽ മൂന്ന് ഘട്ടങ്ങൾ ഉൾപ്പെടുന്നു: ഒന്നാം ഘട്ടം രൂപത തലത്തിൽ ഒക്ടോബർ 2021 - ഏപ്രിൽ 2022 വരെയും  രണ്ടാമതായ കോണ്ടിനെന്റൽ ഘട്ടം സെപ്റ്റംബർ 2022 - മാർച്ച് 2023 വരെയും  നടത്തപ്പെടും. മൂന്നാംഘട്ടമായ    യൂണിവേഴ്സൽ ചർച്ച് ഘട്ടം 2023  ഒക്ടോബറിൽ   വത്തിക്കാനിൽ വച്ച്    നടക്കപ്പെടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.