ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍  പുതിയ നിയമ നിര്‍മാണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഫെബ്രുവരിയില്‍ നിലവില്‍ വന്ന നിയമം വിവിധ കോടതികളുടെ ഇടപെടലുകളെത്തുടര്‍ന്ന് പൂര്‍ണമായി നടപ്പാക്കാനാകാത്ത സാഹചര്യത്തിലാണ് കേന്ദ്ര നീക്കം. 
സാമൂഹിക മാധ്യമങ്ങള്‍ക്ക് ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വം ഉറപ്പിക്കാനായാണ് പുതിയ നിയമംഎതന്നാണ് സൂചന. കൂടാതെ നിര്‍വചനവും പുതുക്കും. സാമൂഹിക മാധ്യമങ്ങളെയും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെയും നിയന്ത്രിക്കാന്‍ വിവരസാങ്കേതിക വിദ്യ നിയമത്തില്‍ ഭേദഗതി വരുത്തി തയ്യാറാക്കിയതാണ് പുതിയ ചട്ടങ്ങള്‍. വിവിധ കോടതി ഉത്തരവുകളെത്തുടര്‍ന്നാണ് ഇത് മരവിപ്പിച്ചത്. ഈ നിയമത്തിലെ ചില വ്യവസ്ഥകള്‍ക്ക് യുക്തമായ നിയമ പിന്‍ബലമില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
നിലവിലുള്ള നിയമപ്രകാരം സാമൂഹികമാധ്യമങ്ങള്‍ പുതിയ തര്‍ക്കപരിഹാര ഓഫീസറെ നിയമിക്കുകയും പ്രതിമാസ റിപ്പോര്‍ട്ട് നല്‍കുകയും വേണം. എന്നാല്‍, ഉള്ളടക്കത്തിന്റെ ബാധ്യതകളില്‍ നിന്ന് കമ്പനികളെ രക്ഷിക്കുന്ന വ്യവസ്ഥകളാണ് നിലവിലുള്ളത്. 2020-ല്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറാക്കിയ വ്യക്തിഗത ഡേറ്റാ സംരക്ഷണ ബില്ലിന്റെ അടിസ്ഥാനത്തിലായിരിക്കും മാര്‍ഗനിര്‍ദേശങ്ങള്‍ രൂപവത്കരിക്കാന്‍ ആലോചിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. 
ഉപയോക്താക്കള്‍ക്ക് നിയമവിരുദ്ധ ഉള്ളടക്കത്തെക്കുറിച്ച് സാമൂഹികമാധ്യമ സ്ഥാപനങ്ങളുടെപേരില്‍ പരാതി നല്‍കാനാണുള്ള അവകാശം യൂറോപ്യന്‍ യൂണിയന്‍ നിയമം നല്‍കുന്നുണ്ട്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.