ദുബായ്: ലോകത്തിലെ ഏറ്റവും വലുതും ഉയരമേറിയതുമായ നിരീക്ഷണ ചക്രമായ ഐന്‍ ദുബായിലിരുന്ന് ചായകുടിക്കുന്ന ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വീഡിയോ ഏറ്റെടുത്ത് ദശലക്ഷങ്ങള്‍. ഐന്‍ ദുബായുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വ്യാഴാഴ്ചയാണ് ഹംദാന്‍ തന്റെ ട്വിറ്റർ പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കുളളില്‍ തന്നെ വീഡിയോ വൈറലായി.
ഐന്‍ ദുബായിലിരുന്ന് ദുബായ് ആസ്വദിക്കാന്‍ കഴിയുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. ഐന്‍ ദുബായുടെ ഏറ്റവും ഉയരമുളള സ്ഥലത്തെ കാബിന് മുകളില്‍ ഫസയുടെ ലോഗോ പതിച്ച ഗ്ലാസില്‍ ചായ നുകരുന്ന ഹംദാനെയാണ് വീഡിയോയില്‍ കാണുന്നത്. 820 അടി ഉയരത്തിലായിരുന്നു വീഡിയോ ചിത്രീകരണം. ഇതുവരെ 74 ദശലക്ഷത്തിലധികം പേരാണ് ഹംദാന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ മാത്രം വീഡിയോ കണ്ടിരിക്കുന്നത്.
സാഹസികത ഇഷ്ടപ്പെടുന്ന ഹംദാന്‍ ഇതിനുമുന്‍പും ഇത്തരം വീഡിയോകളും ചിത്രങ്ങളും കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.ദുബായ് മറീനയ്ക്ക് അടുത്തെ ബ്ലൂ വാട്ടേഴ്സ് ഐലന്റിലാണ് ഐന്‍ ദുബായ് സ്ഥാപിച്ചിട്ടുളളത്. മുതിർന്നവർക്ക് 130 ദിർഹവും മൂന്ന് മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 100 ദിർഹവുമാണ് ഐന്‍ ദുബായില്‍ കയറാനുളള ടിക്കറ്റ് നിരക്ക്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.