റീറ്റെയ്ൽ രംഗത്ത് നവ്യാനുഭവം പകർന്ന് ഷാർജ സെൻട്രൽ മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു

റീറ്റെയ്ൽ രംഗത്ത് നവ്യാനുഭവം പകർന്ന് ഷാർജ സെൻട്രൽ മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു

ഷാർജ: ആഗോള നിലവാരത്തിലുള്ള ഷോപ്പിംഗ് സൗകര്യം ഒരുക്കിക്കൊണ്ട് ലുലുവിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്ത് സംനാനിലെ സെൻട്രൽ മാളിൽ ഇന്ന് പ്രവർത്തനം ആരംഭിച്ചു. ഉൽഘാടനം പ്രമാണിച്ച് വിപുലമായ ഓഫറുകളാണ് അണിനിരത്തിയിരിക്കുന്നത്.

എം എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ ഷാർജ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ്‌ ഇൻഡസ്ട്രിയുടെ ചെയർമാൻ അബ്ദുള്ള സുൽത്താൻ അൽ ഒവൈസ് ആണ് ലുലു ഔട്ലെറ്റിന്റെ ഉൽഘാടനം നിർവഹിച്ചത്. ലുലു ഗ്രൂപ്പിന്റെ സി ഇ ഒ സൈഫി രൂപാവാല , എക്സിക്യൂട്ടീവ് ഡയറക്ടർ എം എ അഷ്‌റഫ് അലി എന്നിവരും ഒപ്പമുണ്ടായിരുന്നു.

രണ്ടുനിലകളിലായി 5 ലക്ഷം സ്‌ക്വയർ ഫീറ്റിൽ നിർമിച്ചിരിക്കുന്ന ഷാർജ സെൻട്രൽ ആധുനിക ജീവിത ശൈലിക്ക് വേണ്ട എല്ലാ സംവിധാനങ്ങളും ഉൾക്കൊണ്ടിരിക്കുന്ന ഷോപ്പിംഗ് മാൾ ആണ്. 110,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ലുലു ഹൈപ്പർ മാർക്കറ്റ് മാത്രമാണ് ഇന്ന് പ്രവർത്തനം ആരംഭിച്ചത്. വിശാലമായ ഫുഡ് കോർട്ട് അടക്കമുള്ള മറ്റ്‌ സൗകര്യങ്ങൾ ഉടൻ തുറക്കും.
35000 സ്‌ക്വയർ ഫീറ്റിൽ എന്റർടൈൻമെന്റ് സംവിധാനവും 11 സിനിമാ തിയേറ്ററുകളും ഉടൻ തുറക്കുന്നതോടെ ഷാർജയിലെ ഏറ്റവും വലിയ എന്റർടൈൻമെന്റ് ഡെസ്റ്റിനേഷൻ എന്ന രീതിയിൽ ഷാർജ സെൻട്രൽ അറിയപ്പെടും. 2200 കാറുകൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്.

ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം , എയർപോർട്ട് , കൾച്ചറൽ സ്ക്വയർ , ഗുബൈബ , വാസിത് , അൽ തല്ല തുടങ്ങിയവയോട് സമീപത്തായി സ്ഥിതി ചെയ്യുന്ന സംനാൻ ഏരിയ യിലാണ് ഷാർജ സെൻട്രൽ എന്ന ഷോപ്പിംഗ് മാൾ സ്ഥിതി ചെയ്യുന്നത്. സൂപ്പർ ഹൈപ്പർ മാർക്കറ്റുകളിലെ ഫ്രഷ് ഫുഡ് , ഹോട്ട് ഫുഡ് , ഗ്രോസറി വിഭവങ്ങൾ , ഫുട് വെയർ ,ഇലക്ട്രോണിക്സ് ,ഹോം അപ്ലയൻസസ്‌ , തുടങ്ങിയവയ്ക്ക് പുറമെ വിപുലമായ ഓർഗാനിക് ഫുഡ് സെൿഷനും വേഗൻ ഫുഡ് വിഭാഗവും യുഎ ഇ ഫ്രഷ് ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരവും ഈ ഔട്ലെറ്റിന്റെ പ്രത്യേകതയാണ്.

മഹാമാരിയുടെ ഘട്ടത്തെ അതിജീവിച്ച് യുഎ ഇ യുടെ ഭാവി കാല വളർച്ച മുന്നിൽക്കണ്ട് ലുലു നടത്തിയ നിക്ഷേപം ആണ് ഈ ഷാർജ സെൻട്രൽ മാൾ എന്ന് എം എ യൂസഫലി പറഞ്ഞു. യുഎ ഇ യുടെ വികസനത്തിനൊപ്പം മുന്നോട്ട് പോകാൻ ലുലുവിന് കഴിയുന്നതിന്റെ സന്തോഷവും ധന്യതയും എം എ യൂസഫലി ഉൽഘാടന ചടങ്ങിൽ പങ്കുവച്ചു. മഹാമാരിയുടെ ഘട്ടത്തിൽ വില വർദ്ധിപ്പിക്കാതെ യാതൊരു ദൗർലഭ്യവും കൂടാതെ ഭക്ഷണ സുരക്ഷ ഉറപ്പ് വരുത്തിയ യുഎ ഇ യിലെ ഭരണാധികാരികളെ യൂസഫലി പ്രശംസിച്ചു. 2021 ൽ മാത്രം ലുലു പുതിയ 20 ഔട്ലെറ്റുകൾ തുറന്നിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.