'ന്യായീകരണം അർഹിക്കാത്തത്'; 125 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ പൊളിക്കണമെന്ന് പൃഥ്വിരാജ്

'ന്യായീകരണം അർഹിക്കാത്തത്'; 125 വർഷം പഴക്കമുള്ള  മുല്ലപ്പെരിയാർ പൊളിക്കണമെന്ന് പൃഥ്വിരാജ്

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചു കളയണമെന്ന ആവശ്യവുമായി നടൻ പൃഥ്വിരാജ് രംഗത്ത്. #DecommisionMullaperiyarDam എന്ന ഹാഷ്ടാഗിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെയായിരുന്നു പൃഥ്വിരാജിന്റെ അഭിപ്രായപ്രകടനം.

രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങൾ മാറ്റിവെച്ച് ശരിയായ കാര്യം ചെയ്യേണ്ട സമയമാണിത്. വസ്തുതകളും കണ്ടെത്തലുകളും എന്തു തന്നെ ആയാലും 125 വർഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് എന്നത് ഒരു ന്യായീകരണവും അർഹിക്കാത്തതാണ്. ഭരണകൂടത്തെ വിശ്വസിക്കാനേ നമുക്ക് സാധിക്കൂ, പ്രാർഥിക്കാം ഭരണകൂടം ഉചിതമായ തീരുമാനം എടുക്കാൻ വേണ്ടി. പൃഥ്വിരാജ് സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു. DecommisionMullaperiyarDam എന്ന ഹാഷ്ടാഗിൽ നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെക്കുന്നത്.



കനത്ത മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടി കഴിഞ്ഞതായാണ് വിവരം. ഈ സാഹചര്യത്തിൽ തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നൽകി. 138 അടിയിലെത്തുമ്പോൾ രണ്ടാം മുന്നറിയിപ്പ് നൽകും. 140 അടിയിലെത്തിയതിന് ശേഷമാണ് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുക. എന്നാൽ മുല്ലപ്പെരിയാർ ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.