ഡിസംബര്‍ ഒന്നിന് മുമ്പ് എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കണം: സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശം

ഡിസംബര്‍ ഒന്നിന് മുമ്പ്  എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കണം:  സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശം

ന്യൂഡൽഹി: ഡിസംബര്‍ ഒന്നിന്ന് മുന്‍പായി പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ആദ്യ ഡോസ് കോവിഡ് വാക്സിന്‍ ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ.

രണ്ടാം ഡോസ് എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ ആവശ്യമായ സജ്ജീകരണമൊരുക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ആരോഗ്യമന്ത്രിമാരുടെ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. 48 ജില്ലകളില്‍ 50% പേര്‍ക്ക് മാത്രമാണ് ആദ്യ ഡോസ് ലഭിച്ചിട്ടുള്ളത്. അതിനാല്‍ വീടുകള്‍ തോറും പ്രചാരണം നടത്തി എല്ലാവരും വാക്സീന്‍ സ്വീകരിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതുണ്ട്.

പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്‍ പ്രകാരം ലഭിക്കുന്ന തുക സംസ്ഥാനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കണമെന്നും ആരോഗ്യ മന്ത്രി നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.