മുല്ലപ്പെരിയാറില്‍ താഴാതെ ജലനിരപ്പ്; ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി: കക്കി- ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു

മുല്ലപ്പെരിയാറില്‍ താഴാതെ ജലനിരപ്പ്; ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി: കക്കി- ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം തുറന്നു വിടാന്‍ തീരുമാനം. നിലവില്‍ തുറന്നിരിക്കുന്ന മൂന്നു ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തിയ വെള്ളം പുറത്തേക്ക് ഒഴുക്കി കളയുന്നത്.

എന്നാൽ അണക്കെട്ടിലെ ജലനിരപ്പ് താഴത്ത് സാഹചര്യത്തിലാണ് മൂന്നു ഷട്ടറുകള്‍ 65 സെന്റിമീറ്ററായി ഉയര്‍ത്താൻ തീരുമാനിച്ചത്. നിലവില്‍ മൂന്ന് ഷട്ടറുകളിൽ നിന്ന് സെക്കന്‍ഡില്‍ 825 ഘനയടി വെള്ളമാണ് ഒഴുക്കിയിരുന്നത്. എന്നാൽ ഇതിന് പകരം 1650 ഘനയടി വെള്ളം മൂന്നു ഷട്ടറുകളിലൂടെ ഒഴുക്കാനാണ് തീരുമാനം.

അണക്കെട്ട് തുറന്നിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ജലനിരപ്പ് റൂള്‍ കര്‍വ് ആയ 138 അടിയിലേക്ക് താഴാത്ത, സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം കൊണ്ടുപോകുകയോ, സ്പില്‍വേ വഴി തുറന്നു വിടുകയോ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തമിഴ്‌നാടിന് രേഖാമൂലം കത്തു നല്‍കിയതായും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം കക്കി- ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. രണ്ടും മൂന്നും ഷട്ടറുകള്‍ 30 സെന്‍റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. പമ്പ നദിയുടേയും കക്കട്ടാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് അണക്കെട്ട് തുറക്കേണ്ടിവന്നത്. ജലസംഭരണിയുടെ പരമാവധിശേഷി 981.46 മീറ്റാണ്. ഇന്നലെ ജലനിരപ്പ് 979.79 മീറ്ററും പിന്നിട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.