ഇന്ന് സകല പുണ്യവാന്‍മാരുടെയും ജാഗരണ രാത്രി

ഇന്ന് സകല പുണ്യവാന്‍മാരുടെയും ജാഗരണ രാത്രി

അനുദിന വിശുദ്ധര്‍ - ഒക്ടോബര്‍ 31

ഗോള കത്തോലിക്കാ സഭ ഇന്ന് സകല പുണ്യവാന്‍മാരുടെയും 'ഈവ്' ആഘോഷിക്കുകയാണ്. സിക്സ്റ്റസ് നാലാമന്‍ മാര്‍പാപ്പ 1484 നവംബര്‍ ഒന്ന് സകല പുണ്യവാന്‍മാരുടെയും തിരുനാളായി പ്രഖ്യാപിച്ചു. ആ ദിനത്തെ സകല വണക്കത്തോടും വിശുദ്ധിയോടുംകൂടെ ആഘോഷിക്കുവാന്‍ എല്ലാ കത്തോലിക്കാ വിശ്വാസികളോടും ആവശ്യപ്പെടുകയും അന്ന് ഒരു അവധി ദിനമായി ആഹ്വാനവും ചെയ്തു.

വാളും പരിചയും ഇല്ലാത്ത രാജാവിന്റെ പോരാളികളായ നമുക്ക് സഭയാണ് രാജ്യം, ക്രിസ്തുവാണ് രാജാവ്. പ്രജകളായ നാം ഓരോരുത്തരും രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി അമൂല്യമായ നിധികള്‍ ശേഖരിക്കേണ്ടിയിരിക്കുന്നു. ഈ അമൂല്യ നിധിയാണ് ശുദ്ധീകരണ സ്ഥലത്ത ആത്മാക്കള്‍. ഈ ആത്മാക്കളുടെ ദിനത്തില്‍ മക്കള്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ട ദിനം കൂടിയാണ്. പ്രത്യേക ജാഗരണ പ്രാര്‍ത്ഥനയും 80 ദിവസക്കാല ആഘോഷവും 1955 ല്‍ നിര്‍ത്തിയെങ്കിലും ഇത് സകല വിശുദ്ധരുടെയും ദിനാചരണത്തിന്റെ ആരംഭം കുറിക്കുന്നു.

ഇംഗ്ലണ്ടില്‍ വിശുദ്ധരും പുണ്യവാന്മാരും ''ഹാല്ലോവ്ഡ്'' എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതിനാലാണ് ഈ ദിനത്തെ ''ഓള്‍ ഹാലോവ്‌സ് ഡേ'' എന്ന് വിളിക്കുന്നത്. തിരുനാളിനു മുന്‍പുള്ള രാത്രി അല്ലെങ്കില്‍ 'ഓള്‍ ഹാല്ലോവ്‌സ് ഈവ്' എന്ന പേരില്‍ ഇത് പരക്കെ അറിയപ്പെട്ടു. ഇത് പിന്നീട് ''ഹാല്ലോവീന്‍'' എന്നായി മാറി.

ഹാല്ലോവീന്‍ ദിനം ആഗതമാക്കുന്നത് രണ്ടു തിരുനാളുകളുടെ തയ്യാറെടുപ്പാണ്. സകല വിശുദ്ധരുടെയും ദിനം, സകല മരിച്ചവരുടെയും ദിനം എന്നിവയാണ് ആ രണ്ടു തിരുനാളുകള്‍. നവംബര്‍ ഒന്ന്, രണ്ട് തിയതികളിലാണ് അവ യഥാക്രമം ആചരിക്കുന്നത്. സകല പുണ്യവാന്‍മാരുടെയും ദിനത്തിനു മുന്‍പുള്ള രാത്രിയായതിനാല്‍ ഈ ദിവസം ജാഗരണ പ്രാര്‍ത്ഥനയും ഉപവാസവും അനുഷ്ഠിക്കണമെന്നാണ് പറയപ്പെടുന്നത്.

ഈ രാത്രിയുമായി ബന്ധപ്പെട്ട് പാന്‍ കേക്ക്, ബോക്‌സ്ട്ടി ബ്രെഡ്, ബോക്‌സ്ട്ടി പാന്‍ കേക്ക്, പഴങ്ങള്‍ കൊണ്ടുള്ള ഐറിഷ് ഭക്ഷണമായ ബാംബ്രാക്ക്, കാബേജിന്റെയും പുഴുങ്ങിയ ഉരുളകിഴങ്ങിന്റെയും മിശ്രിതമായ കോള്‍ക്കനോണ്‍ തുടങ്ങി ധാരാളം പാചക വിധികളും ആചാരങ്ങളും നിലവിലുണ്ട്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഐറിഷ് കന്യകയായ ബേഗാ

2. ഐറിഷ് കൃസ്ത്യാനിയായ എര്‍ത്ത്

3. നോവലീസ് സന്യാസിയായ ആര്‍ണുള്‍ഫ്

4. അംബ്ലിയാത്തൂസ്, ഉര്‍ബന്‍, നാര്‍സിസ്റ്റസ്

5. മിലാന്‍ ആര്‍ച്ചുബിഷപ്പായിരുന്ന അന്റോണിനൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26