ദുബായ്: കോവിഡ് സാഹചര്യത്തില്‍ ദുബായ് വിമാനത്താവളത്തില്‍ അടഞ്ഞുകിടക്കുന്ന ബാക്കി കോണ്‍ക്ലോഷറുകളും രണ്ടാഴ്ചക്കുളളില്‍ തുറക്കാനുളള ആലോചനയുണ്ടെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പ്രസിഡന്‍റും ദുബായ് എയർപോർട്സ് സിഇഒയും എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം. രണ്ടാഴ്ചയ്ക്കുളളില്‍ വിമാനത്താവളം പൂർണതോതില്‍ പ്രവർത്തനം ആരംഭിക്കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 14 ന് ആരംഭിക്കാനിരിക്കുന്ന എയർ ഷോയുമായി ബന്ധപ്പെട്ട വാർത്താസമ്മേളത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അഞ്ച് ദിവസമായി നടക്കുന്ന എയർഷോയില്‍ 148 രാജ്യങ്ങളില്‍ നിന്നായി 1200 പ്രദർശകർ ഭാഗമാകും. ഈ വർഷം 27 ദശലക്ഷം സഞ്ചാരികളെയാണ് ദുബായ് വിമാനത്താവളം പ്രതീക്ഷിക്കുന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് പോള്‍ ഗ്രിഫിത്തും പറഞ്ഞു. എയർ ഷോയുടെ 17 മത് എഡിഷനാണ് ഇത്തവണത്തേത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.