അബുദബിയിലും ഷാ‍ർജയിലും അമിത വേഗതയില്‍ വാഹനമോടിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു

അബുദബിയിലും ഷാ‍ർജയിലും അമിത വേഗതയില്‍ വാഹനമോടിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു

അബുദബി: ഇന്‍സ്റ്റാഗ്രാമില്‍ കൂടുതല്‍ ഫോളോവേഴ്സിനെ കിട്ടാന്‍ അമിത വേഗതയില്‍ വാഹനമോടിച്ച് വീഡിയോ പോസ്റ്റ് ചെയ്തയാള്‍ക്കെതിരെ അബുദബി പോലീസ് നിയമനടപടികള്‍ സ്വീകരിച്ചു. സ്പോർട്സ് കാർ മണിക്കൂറില്‍ 300 കിലോമീറ്റർ വേഗതയില്‍ വാഹനമോടിച്ച് അദ്ദേഹത്തിന്‍റെയും റോഡിലെ മറ്റുളളവരുടെയും ജീവന് ഭീഷണിയായെന്നും അബുദബി ജുഡീഷ്യല്‍ വിഭാഗം നിരീക്ഷിച്ചു. മറ്റുളളവരെ കൂടി ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണ് വീഡിയോയെന്നും അധികൃതർ നിരീക്ഷിച്ചു.

ഷാ‍ർജയില്‍ അമിതവേഗതയില്‍ വാഹനമോടിച്ച നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉള്‍റോഡിലൂടെ അശ്രദ്ധമായി വാഹനമോടിച്ചതിനാണ് നടപടി. മണിക്കൂറില്‍ 80 കിലോമീറ്റർ വേഗപരിധിയുളള റോഡില്‍ നാല് കാറുകള്‍ അശ്രദ്ധമായി ഓടിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടർന്ന് പോലീസ് ഇവരെ പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.