ജിഡിആർഎഫ്എ-ദുബായ് 3,000 'എക്സ്പോ 2020 ദുബായ്' പാസ്‌പോർട്ടുകൾ സന്ദർശകർക്ക് സമ്മാനിച്ചു

ജിഡിആർഎഫ്എ-ദുബായ് 3,000 'എക്സ്പോ 2020 ദുബായ്' പാസ്‌പോർട്ടുകൾ സന്ദർശകർക്ക് സമ്മാനിച്ചു

ദുബായ്: ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്‌ (ജിഡിആർഎഫ്‌എ)- കഴിഞ്ഞ ദിവസം ദുബായിലെത്തിയവർക്ക് സൗജന്യമായി എക്സ്പോ 2020 ദുബായ് പാസ്പോർട്ടുകൾ കൈമാറി. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ രാജ്യത്തോക്ക് എത്തിയ സന്ദർശകർക്കാണ് പാസ്പോർട്ടുകൾ നൽകിയത്. ഇത്തരത്തിൽ 3,000 സൗജന്യ എക്സ്പോ പാസ്പോർട്ടുകളാണ് വിതരണം ചെയ്തതെന്ന് മേധാവി ലഫ്റ്റന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി അറിയിച്ചു.

ദുബായിൽ വന്നിറങ്ങുന്ന ഓരോ യാത്രക്കാരനും എക്‌സ്‌പോ 2020 ദുബായ് സ്ഥലം സന്ദർശിക്കാനും വിവിധ പവലിയനുകളിൽ നിന്ന് അവർക്ക് പാസ്‌പോർട്ടുകൾ സ്റ്റാമ്പ് ചെയ്യുന്നതും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് എക്സ്പോയുടെ മഞ്ഞ പാസ്പോർട്ടുകൾ വിതരണം ചെയ്തത്. എക്‌സ്‌പോ 2020 ദുബായുമായുമായി സഹകരിച്ചാണ് ഇത് നൽകിയത്.

182 ദിവസം നീണ്ട് നിൽക്കുന്ന എക്സ്പോയിൽ സന്ദർശകർക്ക് പരമാവധി പവലിയനുകൾ സന്ദർശിക്കുന്നതിന് ഈ പാസ്പോർട്ട് പ്രോത്സാഹിപ്പിക്കും . എക്സ്പോ അവസാനിച്ചതിന് ശേഷവും എക്സ്പോയിൽ നിന്നുള്ള അനുഭവങ്ങളുടെ ഓർമ്മകൾ പുനർവിചിന്തനം ചെയ്യാൻ ഈ പാസ്പോർട്ട് ഒരു കാരണമാകുമെന്ന് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.'എക്‌സ്‌പോ 2020 ദുബായ് ഒരു ആഗോള ഇവന്റാണ്. ആദ്യമായാണ് ഒരു അറബ് രാജ്യം ഇതിന് ആതിഥേയത്വം വഹിക്കുന്നത്.

മേള സന്ദർശിക്കുന്നവർക്ക് വ്യത്യസ്ത അന്താരാഷ്ട്ര പവലിയനുകളുടെ ഓർമ്മകൾ സൂക്ഷിക്കാൻ വേണ്ടിയുള്ള - എക്സ്പോ സ്മരണികയാണ് ഇത്തരം പാസ്‌പോർട്ടുകൾ.ഒരു ഔദ്യോഗിക പാസ്പോർട്ട് പോലെ രൂപപ്പെടുത്തിയ 50 പേജുള്ള ബുക്ക്‌ലെറ്റിൽ മൂന്ന് തീമാറ്റിക് പവലിയനുകളുടെ ഡിസൈനുകളും ചിത്രങ്ങളും അടങ്ങിയിരിക്കുന്നു. ഭൂതകാലത്തെ വർത്തമാനകാലവുമായി ബന്ധപ്പെടുത്തി യുഎഇ പൈതൃക മാതൃക ഇതിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.

മഞ്ഞ നിറത്തിലുള്ള ഈ പാസ്പോർട്ടിൽ അതിന്റേതായ മെച്ചപ്പെടുത്തിയ സുരക്ഷാ സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ പാസ്പോർട്ടിനും ഒരു തിരിച്ചറിയൽ നമ്പർ, പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ ഉൾപ്പെടുത്താനുള്ള ഇടം, വ്യക്തിഗത വിശദാംശങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സൗകര്യം എന്നിവയ്‌ക്കൊപ്പം ഓരോ പേജിലും മറഞ്ഞിരിക്കുന്ന വാട്ടർമാർക്ക് ചെയ്ത ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.