ബെനറ്റ് പ്രതിഷേധിച്ചു; കരീനിന്റെ ചക്രക്കസേര കയറ്റാന്‍ റാംപ് ഒരുക്കി സംഘാടകര്‍

ബെനറ്റ് പ്രതിഷേധിച്ചു; കരീനിന്റെ ചക്രക്കസേര കയറ്റാന്‍ റാംപ് ഒരുക്കി സംഘാടകര്‍

ഗ്ലാസ്‌ഗോ: ഇസ്രയേല്‍ ഊര്‍ജ മന്ത്രി കരീന്‍ എല്‍ഹറാറിന് കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രവേശനം നിഷേധിച്ചതിനെതിരെ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രതിഷേധം ഫലം കണ്ടു. മസ്‌കുലര്‍ ഡിസ്‌ട്രോഫി രോഗം മൂലം വീല്‍ചെയര്‍ ഉപയോഗിക്കുന്ന കരീന് പ്രവേശനമില്ലെങ്കില്‍ താനും വിട്ടുനില്‍ക്കുമെന്ന് നഫ്താലി ബെനറ്റ് പ്രഖ്യാപിച്ചതോടെ സംഘാടകര്‍ ചക്രക്കസേര കയറ്റാന്‍ റാംപ് ഒരുക്കുകയായിരുന്നു. ഇന്നലെ നഫ്താലിക്കൊപ്പമെത്തിയ കരീന്‍ ചക്രക്കസേരയിലിരുന്ന് സമ്മേളന ഹാളിലേക്കു കയറുകയും ചെയ്തു.

ഭിന്നശേഷിക്കാരെ സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാലാവസ്ഥയ്ക്കായും ആര്‍ക്കും ഒന്നും ചെയ്യാനാകില്ലെന്ന് കരീന്റെ പാര്‍ട്ടി നേതാവും ഇസ്രയേല്‍ വിദേശകാര്യ മന്ത്രിയുമായ യയ്ര്‍ ലപീദ് പറഞ്ഞു. സംഭവത്തില്‍ ഇസ്രയേലിലെ ബ്രിട്ടിഷ് അംബാസഡര്‍ ക്ഷമാപണം നടത്തി.

തിങ്കളാഴ്ച തുടങ്ങിയ സമ്മേളനത്തില്‍ പങ്കെടുക്കാനായി കരീന്‍ എത്തിയപ്പോള്‍ ചക്രക്കസേര ഹാളിലേക്കു കയറ്റാനുള്ള സൗകര്യം ഇല്ലായിരുന്നു. രണ്ട് മണിക്കൂറോളം കാത്തിരുന്ന കരീനു വേണ്ടി സംഘാടകര്‍ വിട്ടുകൊടുത്ത ചെറിയ വാഹനത്തിലും ചക്രക്കസേര കയറ്റാന്‍ സാധിച്ചില്ല. തുടര്‍ന്ന് മന്ത്രി ഹോട്ടല്‍ മുറിയിലേക്ക് മടങ്ങുകയും ചെയ്തു. മന്ത്രിക്കുണ്ടായ മോശം അനുഭവത്തിന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ സമ്മേളനത്തിനിടെ നേരിട്ടു കണ്ടപ്പോള്‍ ക്ഷമ ചോദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.