ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാക്ട്സ് അസ്സോസിയേഷൻ "ഗോൾഡൻ ഫോക്ക്' പുരസ്ക്കാരം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാക്ട്സ് അസ്സോസിയേഷൻ

കുവൈറ്റ് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാക്ട്സ് അസ്സോസിയേഷൻ്റെ (ഫോക്ക്) ഈ വർഷത്തെ "ഗോൾഡൻ ഫോക്ക്'' പുരസ്ക്കാരത്തിന് സുപ്രസിദ്ധ കവിയും, ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയെ തെരെഞ്ഞെടുത്തതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ പതിമൂന്ന് വർഷങ്ങളായി കണ്ണൂർ ജില്ലയിലെ കായിക, സാംസ്ക്കാരിക, കാർഷിക, ആരോഗ്യ, സന്നദ്ധ പ്രവർത്തനരംഗത്ത് മികച്ച സേവനം ചെയ്യുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നൽകി വരുന്നതാണ് ഈ പുരസ്ക്കാരം.

കാർഷിക രംഗത്തെ സംഭാവനകളെ മാനിച്ച് കെ.പി.ഗോപി, സർക്കസ് കലാകാരനായ ജമിനി ശങ്കരൻ, പ്രാസംഗികനും ചരിത്രകാരനും ചിത്രകാരനുമായ കെ.കെ മാരാർ, ആതുര രംഗത്ത് സേവനം ചെയ്ത ജില്ലയിലെ 'കനിവ് ' 108 ആബുലൻസിലെ ജീവനക്കാർ എന്നിവരാണ് മുൻകാലങ്ങളിൽ പുരസ്ക്കാരത്തിന് അർഹരായവർ.

കെ.കെ.ആർ വെങ്ങര, ചന്ദ്രമോഹൻ കണ്ണൂർ, ദിനകരൻ കൊമ്പിലാത്ത് എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരെഞ്ഞെടുത്തത്. 25,000 രൂപയും ശില്പവുമടങ്ങുന്ന പുരസ്ക്കാരം നവബർ അവസാനം കണ്ണൂരിൽ വച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. രമേശ് വി.വി, സാബു നമ്പ്യാർ, ഗിരിമന്ദിരം ശശികമാർ എന്നിവരാണ് അവാർഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.


ഫോക്കിൻ്റെ പതിനാറാമത് വാർഷികാഘോഷമായ "കണ്ണൂർ മഹോത്സവം'' അഞ്ചിന് വൈകിട്ട് അഞ്ച് മുതൽ ഓൺലൈനായി ആഘോഷിക്കും. ഇൻഡ്യൻ അംബാസിഡർ സിബി ജോർജ് പരിപാടികൾ ഉദ്ഘാടനം ചെയ്യും, ഫോക്കിൻ്റെ ചാരിറ്റി പ്രവർത്തനങ്ങളുമായും, ബ്ലഡ് ഡോനേഷൻ ക്യാമ്പുമായും സഹകരിച്ച ആരോഗ്യ പ്രവർത്തകരെയും, ഫോക്കിൻ്റെ മലയാള ഭാഷാ അദ്ധ്യാപകരെയും,ചടങ്ങിൽ ആദരിക്കും. ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന കുട്ടികൾക്കുള്ള മെറിറ്റോറിയസ് അവാർഡും നൽകും.

സരിഗമപ ഫെയിം പിന്നണി ഗായിക കീർത്തന  എസ് കെ, ഫ്‌ളവേഴ്‌സ് ടി വി ഫെയിം ആക്ടറും ഗായകനുമായ നൗഫൽ റഹ്മാൻ ,പ്രശസ്ത നാടൻ പാട്ടുകലാകാരൻ രഞ്ജിത്ത് ചാലക്കുടി ,കൈരളി ടി വി ഗന്ധർവസംഗീതം ഫെയിം പിന്നണിഗായകൻ വിപിൻ നാഥ് ,നടിയും അവതാരകയുമായ ഗീതിക തുടങ്ങിയവർ അണിനിരക്കുന്ന മ്യൂസിക്കൽ മെഗാ ഷോയും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

പത്രസമ്മേളനത്തിൽ ഫോക്ക് പ്രസിഡന്റ്  സലിം എം.എൻ, ജനറൽ സെക്രട്ടറി ലിജീഷ് പറയത്, ട്രഷറർ മഹേഷ് കുമാർ, വനിതാവേദി ട്രഷറർ ശ്രീഷ ദയാനന്ദൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ സാബു നമ്പ്യാർ, ജോയിന്റ് കൺവീനർ രജിത് കെ സി, ആർട്സ് സെക്രട്ടറി രാഹുൽ ഗൗതമൻ, മീഡിയ കൺവീനർ ഉമേഷ് കീഴറ എന്നിവർ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.