മതേതര മൂല്യങ്ങളില്‍ അധിഷ്ഠിതമാണ് നമ്മുടെ രാജ്യത്തിന്റെ പൊതുബോധം. ആര്‍ക്കും ഏത് മതസംഹിതകളിലും വിശ്വസിക്കാം. നിരീശ്വര വാദിയായും ജീവിക്കാം. ഒരു മതത്തോട് സ്വാഭാവികമായ ഇഷ്ടം തോന്നി മതം മാറുന്നതിന് നമ്മുടെ നാട്ടില്‍ സര്‍വ്വ സ്വാതന്ത്ര്യവുമുണ്ട്. വ്യത്യസ്ത മതത്തില്‍പ്പെട്ടവര്‍ പരസ്പരം ഇഷ്ടപ്പെടുകയും വിവാഹം കഴിക്കുകയും ചെയ്യുന്നുണ്ട്. ഇതിനൊന്നും ആരും എതിരല്ല.
എന്നാല്‍ വിവാഹം എന്ന പവിത്രമായ കര്‍മ്മം തീവ്രവാദത്തിനുള്ള വഴിയാക്കുന്നതും പണവും മറ്റ് മോഹന വാഗ്ദാനങ്ങളും നല്‍കി മതം മാറ്റുന്നതും ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള മത സ്വാതന്ത്ര്യത്തിന് എതിരാണ്. അത് സമൂഹത്തില്‍ ഏറെ ആശങ്കകള്‍ സൃഷ്ടിക്കുന്നതാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കേരളത്തിന്റെ സമൂഹ്യ ജീവിതത്തില്‍ ഏറെ അസ്വസ്ഥകളുണ്ടാക്കുന്ന വിഷയമാണ് ലൗ ജിഹാദ്. ഇസ്ലാമിക തീവ്രമത പ്രചാരണത്തിന്റെ ഭാഗമായി പ്രണയം നടിച്ച് പെണ്‍കുട്ടികളെ വശീകരിച്ച് തട്ടിയെടുക്കുന്ന പൈശാചികതയാണ് ലൗ ജിഹാദിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്നത്.
പ്രണയക്കെണിയില്‍ അകപ്പെടുന്ന പെണ്‍കുട്ടികളെ മലപ്പുറത്തും കോഴിക്കോട്ടുമുള്ള മത പരിവര്‍ത്തന കേന്ദ്രങ്ങളിലെത്തിച്ച് തീവ്ര ഇസ്ലാമിക ആശയങ്ങള്‍ അവരുടെ മസ്തിഷ്‌കത്തില്‍ കുത്തി നിറച്ച് തുടര്‍ന്നുള്ള ജീവിതം മുഴുവന്‍ പര്‍ദ്ദയ്ക്കുള്ളില്‍ ഒതുങ്ങി ജീവിക്കാനോ, ഭീകരവാദിയാകാനോ കഴിയുന്ന മനസാണ് പെണ്‍കുട്ടികളില്‍ സൃഷ്ടിച്ചെടുക്കുന്നത്.
അന്യ മതസ്ഥരായ പെണ്‍കുട്ടികളെ മാത്രമല്ല, സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്ന ദമ്പതിമാരെ സ്വാധീനിച്ച് അവരില്‍ ഒരാളെ മതം മാറ്റി കുടുംബ ബന്ധങ്ങളില്‍ ശൈഥില്യം സൃഷ്ടിക്കുന്ന ഏര്‍പ്പാടും മതംമാറ്റ മാഫിയകള്‍ക്കുണ്ട്. അതിന് ഏറ്റവും പുതിയ ഉദാഹരണങ്ങളാണ് കോട്ടയം പാമ്പാടി സ്വദേശി ഷാജിയെന്ന യുവാവിന്റെ നഴ്‌സായ ഭാര്യയെ അടിച്ചു മാറ്റിയതും കോഴിക്കോട് തേഞ്ഞിപ്പലത്തിനു സമീപം നീരോല്‍പ്പലത്തുള്ള ഗില്‍ബര്‍ട്ടിന്റെ ഭാര്യ ഷൈനിയെ കടത്തിക്കൊണ്ടു പോയതും.
ജോലിസ്ഥലത്തു വച്ചാണ് ഗില്‍ബര്‍ട്ടിന്റെ ഭാര്യ ഷൈനിയെ ഏതാനും മുസ്ലിം മതസ്ഥര്‍ മതം മാറ്റത്തിനായി ഇരുപത്തിയഞ്ചു ലക്ഷം രൂപയും വീടും വാഗ്ദാനം ചെയ്ത് സ്വാധീനിച്ചത്. ഭര്‍ത്താവിനെ ഉപേക്ഷിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി അവര്‍ മതം മാറ്റത്തിന് തയ്യാറായി പോവുകയും ചെയ്തു.
സ്വന്തം ഭാര്യയെ നഷ്ടപ്പെട്ടതിനെതിരെ രംഗത്തു വന്നതിന്റെ പേരില്‍ ഗില്‍ബര്‍ട്ടിനെ അദ്ദേഹം ഭാരവാഹിയായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി പുറത്താക്കി മതംമാറ്റ മാഫിയയ്‌ക്കൊപ്പം കൈകോര്‍ത്ത് 'നവ വിപ്ലവം' സൃഷ്ടിച്ചത് നമ്മള്‍ കണ്ടതാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ എന്തു ചെയ്യണമെന്നറിയാതെ വേദനിക്കുന്ന ഗില്‍ബര്‍ട്ടിന്റെ ചിത്രം സമൂഹ മധ്യമങ്ങളില്‍ ഏറെ പ്രചരിച്ചുവെങ്കിലും പാര്‍ട്ടിക്കോ സര്‍ക്കാരിനോ മനസലിഞ്ഞില്ല.
ഗില്‍ബര്‍ട്ട് മാസങ്ങള്‍ക്കു മുമ്പ് ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം ശരിവയ്ക്കും വിധമാണ് ഇപ്പോള്‍ ഷൈനി തിരിച്ചു വന്ന് നടത്തിയ വെളിപ്പെടുത്തലുകള്‍. കോഴിക്കോടും മലപ്പുറത്തുമുള്ള മുസ്ലീം മത പരിവര്‍ത്തന കേന്ദ്രങ്ങളില്‍ മുപ്പതോളം പെണ്‍കുട്ടികളുണ്ടെന്ന ഷൈനിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. ലൗ ജിഹാദിനെതിരെ ലഭിച്ച പരാതികളില്‍ അടയിരിക്കുന്ന അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യങ്ങള്‍ ഗൗരവമായി കാണണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടരുന്നത് കുറ്റകരമായ അനാസ്ഥയാണ്.
കഴിഞ്ഞ കുറേ കാലങ്ങളായി ആയിരക്കണക്കിന് ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയാണ് ലൗ ജിഹാദിലൂടെ ഇസ്ലാമിക തീവ്രവാദ ചിന്താഗതിക്കാര്‍ തട്ടിയെടുത്ത് മതം മാറ്റിയിരിക്കുന്നത്. ഇത്തരം മതം മാറ്റല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വലിയ സാമ്പത്തക സഹായം ലഭിക്കാറുണ്ടെന്ന് മതം മാറ്റ കേന്ദ്രങ്ങളിലെ ഉന്നത വ്യക്തികള്‍ ഒളികാമറയ്ക്കു മുന്നില്‍ വെളിപ്പെടുത്തിയതും നാം കണ്ടു.
എന്നിട്ട് എന്തുണ്ടായി? ഒരുവിധത്തിലുള്ള അന്വേഷണവും ഉണ്ടായില്ല. സമൂഹത്തില്‍ അന്തഃഛിദ്രം വിതച്ചുകൊണ്ട് ഇപ്പോഴും മതം മാറ്റല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടരുന്നു. മത പരിവര്‍ത്തന കേന്ദ്രത്തില്‍ വച്ച് പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു എന്ന് വെളിപ്പെട്ടിട്ടും വനിതാ കമ്മീഷനോ മറ്റ് മനുഷ്യാവകാശ സംഘടനകളോ യാതൊരു വിധത്തിലും ഇടപെടുന്നില്ല എന്നത് ഭയത്തോടെയാണ് കേരള സമൂഹം വീക്ഷിക്കുന്നത്.
ഗില്‍ബര്‍ട്ടിനുണ്ടായ വിധത്തില്‍ കുടുംബങ്ങളെ തകര്‍ത്തുകൊണ്ടുള്ള മതംമാറ്റം കേരള സമൂഹത്തെ എവിടെക്കൊണ്ട് എത്തിക്കും എന്ന് സര്‍ക്കാരും സമൂഹവും ചിന്തിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. കുടുംബ ബന്ധങ്ങളിലെ സ്‌നേഹവും സന്തോഷവും പവിത്രതയും നശിപ്പിച്ച് ് എന്തിനാണ് ഇങ്ങനെ മതം വളര്‍ത്തുന്നത് എന്ന് ഇസ്ലാമിക സമൂഹം ആത്മപരിശോധന ചെയ്യേണ്ടിയിരിക്കുന്നു. ഈ നില തുടര്‍ന്നാല്‍ കേരളത്തില്‍ മത സാഹോദര്യം എന്നത് ഒരു മരീചികയായി മാറും എന്നത് സര്‍ക്കാരും ഇസ്ലാമിക സമൂഹവും തിരിച്ചറിയേണ്ട യാഥാര്‍ത്ഥ്യമാണ്.
സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന ഇത്തരം മതംമാറ്റ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും മത പരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനും ഇസ്ലാം മതനേതൃത്വം തയ്യാറാകണം. അല്ലെങ്കില്‍ സര്‍ക്കാര്‍ അതിന് മുന്‍കൈയ്യെടുക്കണം. ഇസ്ലാമിക സമൂഹത്തിലെ പുരോഗമന വാദികളും അഭ്യസ്ഥവിദ്യരും പ്രബുദ്ധരായ രാഷ്ട്രീയ നേതൃത്വവും ഈ അപകടം ഇനിയും കണ്ടില്ലെന്നു നടിച്ചാല്‍ നമുക്ക് വലിയ വില നല്‍കേണ്ടതായി വരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.