കാനഡയിലെ ഖാലിസ്താന്‍ ഭീകരരെ ഒതുക്കാന്‍ നിര്‍ണ്ണായക നയതന്ത്ര നീക്കവുമായി ഇന്ത്യ

കാനഡയിലെ ഖാലിസ്താന്‍ ഭീകരരെ ഒതുക്കാന്‍ നിര്‍ണ്ണായക നയതന്ത്ര നീക്കവുമായി ഇന്ത്യ


ന്യൂഡല്‍ഹി: ആഗോള ഭീകരതയുടെ അടിവേരറുക്കാനുള്ള നടപടിയുടെ ഭാഗമായി, കാനഡ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഖാലിസ്താന്‍ ഭീകര പ്രസ്ഥാനത്തിനു മേല്‍ പിടി മുറുക്കാനുള്ള നീക്കത്തില്‍ ഇന്ത്യ. ഇന്ത്യയെ ലക്ഷ്യമാക്കി ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭീകരരേയും സംഘടനകളേയും നിര്‍വീര്യമാക്കലാണ് ലക്ഷ്യം. അതാത് ഭരണകൂടങ്ങളെക്കൊണ്ട് ശക്തമായ നിയമനടപടികള്‍ അന്താരാഷ്ട്രതലത്തില്‍ എടുപ്പിക്കുക എന്ന നയതന്ത്രമാണ് ഇന്ത്യ സ്വീകരിക്കുന്നത്.

ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ അദ്ധ്യക്ഷസ്ഥാനം വഹിച്ചിരുന്ന ഓഗസ്റ്റ് മാസം ആഗോളതലത്തില്‍ ഭീകരസംഘടനകളും മതഭീകരരും വിവിധ രാജ്യങ്ങളിലിരുന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതും അന്താരാഷ്ട്രതലത്തില്‍ ഏകോപനമില്ലാത്തതും ഇന്ത്യ വിമര്‍ശിച്ചിരുന്നു. ഇസ്ലാമിക ഭീകരത ആഫ്രിക്കന്‍ രാജ്യങ്ങളെ കൊടും അരാജകതയിലേക്ക് തള്ളിവിട്ടതിലും ഫലപ്രദമായ നടപടിയാണ് ഇന്ത്യ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. ഖാലിസ്താന്‍ ഭീകരര്‍ വിഷം ചീറ്റുന്നതും പശ്ചാത്യരാജ്യങ്ങളില്‍ ഇസ്ലാമിക ഭീകരത ശക്തമാകുന്നതും നിരവധി ഇസ്ലാമിക രാജ്യങ്ങള്‍ ഭീകരര്‍ക്ക് താവളമൊരുക്കുന്നതും സാമ്പത്തിക സഹായം നല്‍കുന്നതും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.

ഭീകരരുമായി ബന്ധപ്പെട്ടുള്ള സുപ്രധാന വിവരങ്ങള്‍ പുതുക്കുന്നതിന്റെ ഭാഗമായി കാനഡയുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ബന്ധപ്പെട്ടുകഴിഞ്ഞു. ഇന്ത്യയെ ദുര്‍ബലപ്പെടുത്താന്‍ ദശകങ്ങളായി കാനഡ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഖാലിസ്താന്‍ ഭീകരരെ വലയിലാക്കണമെന്നും സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയെ ഉടന്‍ നിരോധിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഒപ്പം കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യാ വിരുദ്ധ സംഘടനകളെ ഭീകരരായി പ്രഖ്യാപിക്കണമെന്ന നിര്‍ദ്ദേശവും മുന്നോട്ട് വച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.