തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് കേരളത്തിന്റെ അനുമതി. വനം വകുപ്പാണ് മരം മുറിക്കലിന് അനുമതി നല്‍കിയത്. അനുമതി നല്‍കിയതിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കത്തയച്ചു. ബേബി ഡാമും എര്‍ത്ത് ഡാമും ബലപ്പെടുത്താനുള്ള തടസം നീങ്ങിയെന്ന് തമിഴ്നാട് അറിയിച്ചു.
ഡാം ബലപ്പെടുത്തുന്നതിന് മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കുമെന്ന് സ്റ്റാലിന്‍ അറിയിച്ചു. ഡാമിന് താഴെയുള്ള കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സന്ദര്‍ശനം നടത്തിയ തമിഴ്നാട് മന്ത്രിതല സംഘം ബേബി ഡാം ബലപ്പെടുത്താന്‍ കേരള സര്‍ക്കാരിന്റെ അനുമതി ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ പുതുക്കി പണിതാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്നും തമിഴ്‌നാട് ജലവിഭവ വകുപ്പു മന്ത്രി ദുരൈ മുരുകന്‍ പറഞ്ഞിരുന്നു.
പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് മന്ത്രി തള്ളുകയും ചെയ്തിരുന്നു. എന്നാല്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുന്നതിനെക്കുറിച്ചോ, പുതിയ ഡാമെന്ന കേരളത്തിന്റെ ആവശ്യത്തെപ്പറ്റിയോ സ്റ്റാലിന്റെ കത്തില്‍ പരാമര്‍ശമില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.