ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിക്ക് നേരെ വധശ്രമം. പ്രധാനമന്ത്രിയുടെ വസതിയില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഇടിച്ചിറക്കിയാണ് വധിക്കാന്‍ ശ്രമിച്ചത്. ഡ്രോണ്‍ പൊട്ടിത്തെറിച്ചെങ്കിലും പ്രധാനമന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു.
താന്‍ സുരക്ഷിതനാണെന്ന് മുസ്തഫ അല്‍ ഖാദിമി ട്വീറ്റ് ചെയ്തു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഇറാഖ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഗ്രീന്‍സോണിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ഡ്രോണ്‍ ഇടിച്ചിറക്കിയത്.
ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ഒക്ടോബറില്‍ നടന്ന തിരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി ഇറാഖില്‍ ആഭ്യന്തര സംഘര്‍ഷം ശക്തമായിരിക്കെയാണ് പ്രധാനമന്ത്രിയ്ക്ക് നേരെ വധശ്രമം നടക്കുന്നത്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.