ഛത്തീസ്ഗഡില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയടക്കം അഞ്ചുപേരെ നക്‌സലുകള്‍ തട്ടിക്കൊണ്ടു പോയി

ഛത്തീസ്ഗഡില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയടക്കം അഞ്ചുപേരെ നക്‌സലുകള്‍ തട്ടിക്കൊണ്ടു പോയി

റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ അഞ്ച് ഗ്രാമീണരെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയി. തലസ്ഥാനമായ റായ്പൂരില്‍നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള കോണ്ട പോലിസ് സ്‌റ്റേഷനില്‍നിന്ന് 18 കിലോമീറ്റര്‍ വനത്തിനുള്ളിലുള്ള ബത്തേര്‍ ഗ്രാമത്തിലാണ് സംഭവം.

ശനിയാഴ്ച വൈകുന്നേരം ഒരുസംഘം മാവോവാദികള്‍ ഗ്രാമത്തിലെത്തുകയും തിരച്ചില്‍ നടത്തുകയും ചെയ്തു. പ്ലസ്ടു വിദ്യാര്‍ഥിനി ഉള്‍പ്പെടെ അഞ്ച് പേരെയാണ് ഇവര്‍ പിടിച്ചുകൊണ്ടുപോയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം പുറംലോകമറിയുന്നത്. സുക്മ പോലിസും സുരക്ഷാ സേനയും തിരച്ചില്‍ ആരംഭിച്ചതായി സുക്മ പോലിസ് സൂപ്രണ്ട് സുനില്‍ ശര്‍മ അറിയിച്ചു. തട്ടിക്കൊണ്ടുപോവലിന്റെ കാരണം വ്യക്തമല്ല.

ജൂലൈയില്‍ ജഗര്‍ഗുണ്ട പോലിസ് സ്റ്റേഷന്‍ പരിധിയിലെ കുണ്ടേഡില്‍നിന്ന് മാവോവാദികള്‍ എട്ട് ഗ്രാമീണരെ തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വിട്ടയച്ചിരുന്നു എന്ന് ശര്‍മ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.