അന്ന് ജീവനോടെ അവര്‍ കുഴിച്ചിട്ട ആ ചോരക്കുഞ്ഞ് പിന്നീട് ലോകമറിയുന്ന നര്‍ത്തികിയായപ്പോള്‍

അന്ന് ജീവനോടെ അവര്‍ കുഴിച്ചിട്ട ആ ചോരക്കുഞ്ഞ് പിന്നീട് ലോകമറിയുന്ന നര്‍ത്തികിയായപ്പോള്‍

ഗുലാബോ സപേര... ഈ പേര് പലര്‍ക്കും പരിചിതമാണ്. പ്രത്യേകിച്ച് നൃത്തത്തെ സ്‌നേഹിക്കുന്നവര്‍ക്ക്. അതിമനോഹരമായി ചുവടുകള്‍വെച്ച് അതിശയിപ്പിക്കുന്ന നര്‍ത്തകിയാണ് ഗുലാബോ സപേര. രാജസ്ഥാനിലെ പ്രസിദ്ധമായ നൃത്തരൂപത്തിന്റെ സൃഷ്ടാവ് കൂടിയാണ് ഇവര്‍.

എന്നാല്‍ ഗുലാബോ സപേരയെക്കുറിച്ച് പലര്‍ക്കും അറിയില്ലാത്ത ഒരു കാര്യമുണ്ട്. പെണ്‍കുഞ്ഞായി പിറന്നതിന്റെ പേരില്‍ സഹിക്കേണ്ടി വന്ന യാതനകള്‍ ചെറുതല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് 1973-ല്‍ രാജസ്ഥാനിലെ സപേര കമ്മ്യൂണിറ്റിയിലായിരുന്നു ഗുലാബോ സപേരയുടെ ജനനം. കുടുംബത്തിലെ നാലാമത്തെ പെണ്‍കുട്ടിയായിരുന്നു ഇവര്‍. എന്നാല്‍ അന്ന് ആ സമൂഹം പെണ്‍കുട്ടികളെ അധികപറ്റായും ബാധ്യതയായുമൊക്കെയാണ് കണക്കാക്കിയിരുന്നത്. അതുകൊണ്ടുതന്നെ ജനിച്ചയുടനെ ജീവനോടെ ഗുലാബോ സപേരയെ മണ്ണില്‍ കുഴിച്ചിട്ടു. എന്നാല്‍ അവള്‍ മരിച്ചിരുന്നില്ല. രാത്രി ഏറെ വൈകിയപ്പോള്‍ അവളുടെ അമ്മായിയും അമ്മയും ചേര്‍ന്ന് മണ്ണ് മാറ്റി അവളെ പുറത്തെടുത്തു. വലിയൊരു ജീവിതത്തിന്റെ തുടക്കമായിരുന്നു അത്.


അഞ്ച് മണിക്കൂറോളം മണ്ണിനടയില്‍ കിടക്കേണ്ടി വന്നിട്ടുണ്ട് ഗുലാബോ സപേരയ്ക്ക്. തന്റെ തിരിച്ചുവരവ് ദൈവഹിതമായിരുന്നുവെന്നാണ് പലയിടത്തും അവര്‍ പറഞ്ഞിട്ടുള്ളതും. എന്നാല്‍ ഗുലാബോ സപേര ജനിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ പിതാവ് അടുത്തുണ്ടായിരുന്നില്ല. പിന്നീട് നടന്നെതെല്ലാം അറിഞ്ഞപ്പോള്‍ അയാള്‍ സമൂഹത്തിന്റെ ചന്താഗതിക്കെതിക്കെതിരെ പ്രതിഷേധിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ സമൂദായം അയാളെ പുറത്താക്കുകയാണ് ചെയ്തത്. മകളെ കൊന്നുകളയാന്‍ പലരും ആവശ്യപ്പെട്ടെങ്കിലും പിതാവ് അതിനെയെല്ലാം ശക്തമായി എതിര്‍ത്തു.

പിന്നീട് വിധി മറ്റൊരു തരത്തില്‍ അവള്‍ക്ക് നേരേ കരിനിഴല്‍ വീഴ്ത്തി. ജനിച്ച് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ അവള്‍ക്കൊരു അപൂര്‍വ്വമായൊരു രോഗം പിടിപ്പെട്ടു. അന്ന് അവളുടെ പേര് ധന്‍വന്തി എന്നായിരുന്നു. എന്നാല്‍ രോഗം ഗുരുതരമായപ്പോള്‍ മാതാപിതാക്കള്‍ ധന്‍വന്തിയെ ഒരു സിദ്ധന്റെ അരികിലെത്തിച്ചു. ചികിത്സയും പ്രാര്‍ത്ഥനയുമൊക്കെയായി ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ രോഗത്തില്‍ നിന്നും മുക്തി നേടി. അന്ന് ആ സിദ്ധന്‍ അവള്‍ക്ക് ഒരു റോസാപ്പുഷ്പം നല്‍കിയിരുന്നു. അന്നു മുതല്‍ അവളുടെ പേരും ഗുലാബോ സപേര എന്നായി.


ചെറുപ്പം മുതല്‍ക്കേ നൃത്തം ചെയ്യുമായിരുന്നു ഗുലാബോ സപേര. പാമ്പാട്ടിയായിരുന്ന അച്ഛനൊപ്പം പലയിടത്തും അവള്‍ പോകാറുണ്ടായിരുന്നു. ചിലയിടങ്ങളില്‍ പാമ്പിനൊപ്പം നൃത്തം ചെയ്തു. പിന്നീട് നൃത്തത്തിലൂടെ ഗുലാബോ സപേര ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ദേശത്തിന്റെയും രാജ്യത്തിന്റേയുമെല്ലാം അതിര്‍ത്തികള്‍ കടന്ന് പല വേദികളും അവര്‍ നൃത്തം ചെയ്തു.

2016- ല്‍ രാജ്യം പത്മശ്രീ ബഹുമതി നല്‍കി ഗുലാബോ സപേരയെ ആദരിച്ചിരുന്നു. 1985-ല്‍ എലിസബത്ത് രാജ്ഞി സ്വര്‍ണ്ണമെഡലും സമ്മാനിച്ചിട്ടുണ്ട്. ഗുലാബോ സപേര ഡാന്‍സ് അക്കാദമി എന്ന പേരില്‍ ഒരു നൃത്ത വിദ്യാലയവുമുണ്ട് ഇവര്‍ക്ക്. 44 വയസ്സ് പിന്നിട്ടെങ്കിലും നൃത്തവേദികളില്‍ ഇന്നും വിസ്മയമാണ് ഗുലാബോ സപേര.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.