ബഹിരാകാശത്ത് ടോയ്‌ലറ്റ് ലീക്ക്; യാത്രികരെ തുണച്ചത് ഡയപ്പറുകള്‍

ബഹിരാകാശത്ത് ടോയ്‌ലറ്റ് ലീക്ക്;  യാത്രികരെ തുണച്ചത് ഡയപ്പറുകള്‍

മോസ്‌കോ: ബഹിരാകാശ ജീവിതം വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് എല്ലാവര്‍ക്കും അറിയാം. ശാരീരികമായുണ്ടാകുന്ന ഏറെ പ്രതിസന്ധികള്‍ മറികടന്നാണ് ഓരോ ബഹിരാകാശ യാത്രികനും ദൗത്യം പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ ബഹിരാകാശത്ത് വച്ച് ടോയ്ലെറ്റ് തകരാറിലായാല്‍ എന്ത് ചെയ്യും? പുറത്തിങ്ങി കാര്യം സാധിക്കാനുമാകില്ല. ഇത്തരം ഒരു വലിയ പ്രതിസന്ധി ഘട്ടത്തെയാണ് കഴിഞ്ഞ ദിവസം സ്പെയ്സ് എക്സ് പേടകത്തിലെ യാത്രക്കാര്‍ നേരിട്ടത്. ഒടുവില്‍ കൈവശം കരുതിയിരുന്ന ഡയപ്പറാണ് യാത്രികര്‍ക്ക് ആശ്വാസമായത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും മടങ്ങുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി പേടകത്തിലെ ടോയ്ലറ്റ് തകരാറിലായത്. നാസയിലെ ബഹിരാകാശ ശാസ്ത്രജ്ഞന്‍ മേഗന്‍ മക് ആര്‍തര്‍ ഉള്‍പ്പെടെ നാല് പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ടോയ്ലറ്റ് ലീക്കാകുന്നതായിരുന്നു പ്രശ്നം. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് ബഹിരാകാശത്ത് 20 മണിക്കൂറോളം അധികം ചിലവഴിക്കേണ്ടിവന്നു.

സംഗതി വലച്ചുവെങ്കിലും അത് സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞെന്നാണ് മേഗന്‍ പറയുന്നത്. പേടകത്തിന്റെ ഘടനയെയോ സുരക്ഷയെയോ പ്രശ്‌നം ബാധിച്ചിരുന്നില്ല. പ്രശ്നങ്ങളും വെല്ലുവിളികളും നിറഞ്ഞതാണ് ബഹിരാകാശ പേടകത്തിലെ യാത്ര. ടോയ്ലറ്റ് തകരാറിലായതും സമാനമായ ഒരു വെല്ലുവിളിയാണ്. എന്നാല്‍ തങ്ങള്‍ ഇതിനെ കൈകാര്യം ചെയ്യുകയും തങ്ങളുടെ ദൗത്യം പൂര്‍ത്തീകരിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു.



ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് ആര്‍തറും സംഘവും ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിലേക്ക് പോയത്. നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം കഴിഞ്ഞ ആഴ്ച ആര്‍തറിനെ തിരികെയെത്തിച്ച് പുതിയ സംഘത്തെ അയക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് പുതിയ സംഘത്തിന്റെ യാത്ര വൈകിയതോടെ ബഹിരാകാശയാത്രികര്‍ അവിടെ തുടരുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.