ഊശാന്താടി (നർമഭാവന-8)

ഊശാന്താടി (നർമഭാവന-8)

കുറ്റിക്കാട്ടിൽ,വീണകിടപ്പിൽ കിടന്ന അപ്പുണ്ണി,
എല്ലാം കേട്ടു. വേദന കടിച്ചമർത്തി കിടന്നു!
`എന്തൊരു വേദന'..സ്വയം പറഞ്ഞു...!!!
താടിയില്ലേൽ.., താൻ വെറും `വട്ടപൂജ്യം'...
ആണെന്ന ബോധോദയം അവനുണ്ടായി..!
എങ്ങനേയും രക്ഷപെടണം...!!
കരിമരുന്ന് പ്രയോഗത്തിലേ അമിട്ടുപോലെ,
അപ്പുണ്ണി, കുറ്റിക്കാട്ടിൽനിന്നും പൊന്തിവന്നു.!
അന്നത്തെ ആഹാരത്തിനായി, കുറുനരി
ഓടിക്കുന്ന കുഴിമുയലിനേപ്പോലെ അവൻ
നൂറേൽ പാഞ്ഞു..!!
പനയമ്പാലത്തോട് ചാടി കടക്കണം..!
`ദേ പായുന്നു..; പിടി അവനെ'..അയൽക്കൂട്ടം
അലറി. അപ്പുണ്ണിയുടെ ടിപ്ടോപ് താടിക്കായി,
അയൽക്കൂട്ടം മുറവിളി കൂട്ടുന്നൂ..!
ഓടിതളർന്നപ്പോൾ, നെല്ലിമൂട് കയറ്റം കയറി,
ആദ്യം കണ്ട `സർവ്വേകല്ല്', അപ്പൂസ്സുണ്ണി
അത്യാവശ്യം `ആസനപീഠം` ആക്കി..!
തേനീച്ചക്കൂട്ടിലെ ആരവാരം അടുത്തുവന്നു.!!
മൈന കൂട്ടിനെത്തി, തോളിൽ ഇരുന്നു..!!
`തൽക്കാലം ചോരപ്പുഴ ഉണ്ടാക്കണ്ട; എന്റെ
കൂടെ വന്നാട്ടെ...! അപ്പുണ്ണിപരിഭവിച്ചു..!!
`എന്തോന്നു ചോരപ്പുഴ'? അവന്റെ കൈ,
കാൽ മുട്ടുകളീന്നു ചോര ഇറ്റിറ്റു വീണു..!!
മുക്കിയും, മൂളിയും, ഞരങ്ങിയും
അവൻ വീട്ടിലേക്ക് മടങ്ങുകയായി..!
ജനക്കൂട്ടം അവനെ പിന്തുടർന്നു..!
വീടിന്റെ നടയിൽ അവൻ ചടഞ്ഞിരുന്നു..!!
`കുഞ്ഞേ.., ചില്ലറ..' രാമൻ അറിയിച്ചു!
രാമന്റെ കത്രിക പിടിച്ചെടുത്ത്, അപ്പുണ്ണി,
താടിയിൽനിന്നും കുറേ മുറിച്ചെടുത്ത് ...
ജനങ്ങൾക്ക് സ്മാരകമായി കൊടുത്തു..!
`രാമൻ പട്ടിണിയാകണ്ടാ! കാപ്പിക്കടയിലേ
രാമന്റെ കടം, ഈ അപ്പുണ്ണി, കോവിഡ്-19
മാറുന്നതുവരെ തീർത്തോളാം.! പക്ഷേ,
എന്റെ `നേർച്ചയിട്ട താടിയേൽ' കത്തി-
വെക്കാൻമാത്രം മോഹിക്കരുത്..'!!
കൂടുതൽ സ്മാരകത്തിനായി വൻബഹളം.!
രാമനോ..നടന്നകന്നു..!!

 ( ശുഭം )


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26