ദുബായ്: യുഎഇയില്‍ കുട്ടികളിലെ ശൈത്യകാല രോഗങ്ങളില്‍ വർദ്ധനവുണ്ടെന്ന് ഡോക്ടർമാരുടെ വിലയിരുത്തല്‍. കോവിഡ് കുറഞ്ഞ സാഹചര്യത്തില്‍ വിവിധ സ്കൂളുകളില്‍ 100 ശതമാനമെന്ന രീതിയില്‍ ക്ലാസ് റൂം പഠനം ആരംഭിച്ചിരുന്നു. പനിയും ജലദോഷവുമുള്‍പ്പടെയുളള ശൈത്യകാല രോഗങ്ങള്‍ കുട്ടികള്‍ക്കിടയില്‍ പെട്ടെന്ന് പടരുന്നുണ്ടെന്നാണ് വിലയിരുത്തല്‍. മൂന്ന് മുതല്‍ ഏഴുവയസുവരെയുളള കുട്ടികളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. പല കുട്ടികളും മറ്റുകുട്ടികളുമായി കൂട്ടുകൂടുകയും കളിക്കുകയുമൊക്കെ ചെയ്യുന്നത് ആദ്യമായിട്ടാണെന്നുളളതും ഇവരില്‍ പ്രതിരോധ ശേഷി കുറവാണെന്നുളളതും രോഗവ്യാപനത്തിന് കാരണമാകുന്നുവെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്.
കാലാവസ്ഥയിലെ മാറ്റവും രോഗം വരുന്നതിന് ഇടയാക്കുന്നു. ഫ്ളു വാക്സിനെടുക്കുന്നത് കുട്ടികളിലെ രോഗവ്യാപനം കുറയുന്നത് ഇടയാക്കും. പനിയോ ചുമയോ പോലുളള ലക്ഷണങ്ങള്‍ അവഗണിക്കരുത്. ആവശ്യത്തിനുളള ഉറക്കവും വിശ്രമവും കുഞ്ഞുങ്ങള്‍ക്ക് നല്‍കണമെന്നും ഡോക്ടർമാർ ഓർമ്മപ്പെടുത്തുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.