ദുബായ്: ലോകത്തെ ഏറ്റവും വലിയ പുസ്തകമേളയായി ഷാർജ രാജ്യാന്തര പുസ്തകമേള. മേളയുടെ 40 മത് പതിപ്പാണ് നേട്ടത്തിന് അർഹമായതെന്ന് ഷാർജ ബുക്ക് അതോറിറ്റി അറിയിച്ചു. എസ് ഐ ബി എഫിന്‍റെ ഈ നേട്ടത്തില്‍ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദനം അറിയിച്ചു.
പുസ്തകമേളയുടെ മുന്നോടിയായി നടന്ന പബ്ലിഷേഴ്സ് കോണ്‍ഫറന്‍സിന്‍റെ വിജയമാണ് നേട്ടത്തിലേക്ക് എത്തിച്ചത്. കോൺഫറൻസിൽ 83 രാജ്യങ്ങളിലെ 546 പബ്ലിഷർമാർ പങ്കെടുത്തിരുന്നു. ഇത്തവണ ഷാർജ പുസ്തകമേളയില്‍ 1632 പ്രസാധകരാണ് പങ്കെടുക്കുന്നത്. ഒന്നരക്കോടിയുടെ പുസ്തകങ്ങളാണ് ഇക്കുറിയുളളത്.
നേട്ടത്തിന് പിന്നില്‍ ഷാർജ ഭരണാധികാരിയുടെ പിന്തുണ, അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി
ലോകത്തെ ഏറ്റവും വലിയ പുസ്തകമേളയായി ഷാർജ രാജ്യാന്തര പുസ്തകമേള മാറിയത് ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ പിന്തുണ ഒന്നുകൊണ്ട് മാത്രമാണെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹ്മദ് ബിൻ റക്കാദ് അൽ അമേരി പറഞ്ഞു. പുസ്തകങ്ങളോടുളള അദ്ദേഹത്തിന്‍റെ ഇഷ്ടം, ദീർഘ വീക്ഷണത്തോടെയുളള നടപടികള്‍ ഇതെല്ലാമാണ് പുസ്തകമേളയെ മികച്ചതാക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.