മണ്ണില്‍ തിരച്ചില്‍ നടത്തവേ ബ്രിട്ടനിലെ നഴ്‌സിനു കിട്ടിയ സ്വര്‍ണ്ണ ബൈബിളിനു റിച്ചാര്‍ഡ് മൂന്നാമനുമായി ബന്ധം

  മണ്ണില്‍ തിരച്ചില്‍ നടത്തവേ ബ്രിട്ടനിലെ നഴ്‌സിനു കിട്ടിയ സ്വര്‍ണ്ണ ബൈബിളിനു റിച്ചാര്‍ഡ് മൂന്നാമനുമായി ബന്ധം


മാഞ്ചസ്റ്റര്‍:മെറ്റല്‍ ഡിറ്റക്ടര്‍ കൊണ്ട് മണ്ണില്‍ തിരച്ചില്‍ നടത്തവേ ലങ്കാസ്റ്ററിലെ നഴ്‌സിനും ഭര്‍ത്താവിനും കിട്ടിയ 9.6 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ ബൈബിള്‍ 15-ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ രാജാവായിരുന്ന റിച്ചാര്‍ഡ് മൂന്നാമന്റെ ബന്ധുവിനു നഷ്ടമായതെന്നു നിഗമനം.

റിച്ചാര്‍ഡ് മൂന്നാമന്റെ ബാല്യകാല വസതിയായ മിഡില്‍ഹാം കാസിലിന് സമീപത്ത് മെറ്റല്‍ ഡിറ്റക്ടര്‍ വഴി കണ്ടെത്തിയ സ്വര്‍ണ്ണ നെക്ലേസായ 'മിഡില്‍ഹാം ജ്വല്ലുമായി' ഈ ബൈബിളിനു ബന്ധമുള്ളതായി വിദഗ്ധര്‍ പറയുന്നു.1.5 സെന്റീമീറ്റര്‍ നീളവും 5 ഗ്രാം ഭാരവുമുള്ള 24 കാരറ്റ് ബൈബില്‍ 15-ാം നൂറ്റാണ്ടിലേതാണെന്നു വ്യക്തമായിരുന്നു.

നഴ്സായ ബഫി ബെയ്ലി, ഭര്‍ത്താവ് ഇയാനോടൊപ്പം നോര്‍ത്ത് യോര്‍ക്ക്‌ഷെയറിലെ ഷെരീഫ് ഹട്ടണ്‍ കാസിലിനടുത്തുള്ള കൃഷിയിടത്തില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ്് ബൈബിള്‍ കിട്ടിയത്. ഡിറ്റക്ടര്‍ ഒരു ഫുട്പാത്തിന് സമീപം എത്തിയതോടെ സിഗ്‌നല്‍ പുറപ്പെടുവിക്കാന്‍ തുടങ്ങി. ഏകദേശം അഞ്ച് ഇഞ്ച് താഴേക്ക് കുഴിച്ചപ്പോള്‍ നിധി ലഭിച്ചു.

യോര്‍ക്കിലെ യോര്‍ക്ക്‌ഷെയര്‍ മ്യൂസിയമാണ് ഈ സ്വര്‍ണ്ണ ബൈബിളിന്റെ വിലയിരുത്തല്‍ നടത്തുന്നത്.'അവിശ്വസനീയമാംവിധം സമ്പന്നനായ' ഒരാളുടെ ഉടമസ്ഥതയിലുള്ള 'അസാധാരണമായ അതുല്യ പുരാവസ്തു' എന്ന്് വിദഗ്ദ്ധര്‍ ഇതിനെ വിശേഷിപ്പിച്ചു. നേരത്തെ ഈ പ്രദേശത്തുനിന്നു കണ്ടെത്തിയ സ്വര്‍ണ്ണ നെക്ലേസായ 'മിഡില്‍ഹാം ജ്വല്‍' 1992-ല്‍ 2.5 മില്യണ്‍ പൗണ്ടിനാണു വിറ്റത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.