"കണ്ണൂർ മഹോത്സവം 2021 " സമാപിച്ചു


കുവൈത്ത് സിറ്റി: ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്‌സ്‌പാക്ട്സ് അസോസിയേഷൻ (ഫോക്) 16ാം വാർഷികാഘോഷം 'കണ്ണൂർ മഹോത്സവം 2021'   നവംമ്പർ 5 ന്  വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മുതൽ ഓൺലൈനായി നടന്നു. ബഹുമാനപ്പെട്ട ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് ഉദ്ഘാടനം നിർവഹിച്ച  സാംസ്കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ലിജീഷ് പി സ്വാഗതവും, പ്രസിഡൻ്റ് സലീം എം.എൻ അദ്ധ്യക്ഷതയും വഹിച്ചു. വാർഷിക സുവനീർ "പുനർനവം" റിലീസിങ്  കൺവീനർ സുനിൽ കുമാറിൽ നിന്ന് ആദ്യ കോപ്പി എറ്റുവാങ്ങി അൽമുല്ല എക്സേഞ്ച് മാർക്കറ്റിഗ്  മാനേജർ ഹുസേഫാ അബ്ബാസി നിർവ്വഹിച്ചു.


സമ്മേളനത്തിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ ആദരിക്കുകയും,മെമ്പർഷിപ്പ് കാമ്പയിൻ്റെ ഭാഗമായി സംഘടനയിലേക്ക് കൂടുതൽ ആളുകളെ ചേർത്ത ഷാജിത്ത് ഗംഗാദരൻ, സജിൽ പി.കെ എന്നിവർക്കും, വജ്രകാന്തി ക്വിസ് മത്സരത്തിൽ വിജയകളായ കുട്ടികൾക്കും മെമേൻ്റോകൾ വിതരണം ചെയ്തു.

കേരളത്തിലെ പ്രശസ്തരായ കലകാരന്മാർ നേതൃത്വം നൽകിയ മ്യൂസിക്കൽ മെഗാഷോയും അരങ്ങേറി. ഫോക്ക് ബാലവേദി കുട്ടികൾ അവതരിപ്പിച്ച ദേശസ്നേഹ സന്ദേശമുണർത്തുന്ന "സല്യൂട്ട് ഇന്ത്യ " എന്ന നൃത്ത സംഗീത ആൽബം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. മലയാളസംഗീത ലോകത്തെ കുലപതിയായിരുന്ന രാഘവൻ മാഷ് അനുസ്മരണ സംഗീതാർച്ചനയും നടത്തുകയുണ്ടായി.

ചടങ്ങിൽ ട്രഷറർ മഹേഷ് കുമാർ,  ഉപദേശക സമിതിയംഗങ്ങളായ അനിൽ കേളോത്ത്, രമേശ്.കെ.ഇ, വനിതാവേദി  വൈസ് ചെയർപേർസൺ മിനി മനോജ്, ബാലവേദി കൺവീനർ സഞ്ജയ് ജിതേഷ് എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനർ സാബു ടി.വി നന്ദി പ്രകാശിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.