നെല്‍സണ്‍ മണ്ഡേലയുമായി സമാധാന നൊബേല്‍ പങ്കിട്ട ഫ്രെഡ്രിക് വില്യം ഡി ക്ലര്‍ക് അന്തരിച്ചു

 നെല്‍സണ്‍ മണ്ഡേലയുമായി സമാധാന നൊബേല്‍ പങ്കിട്ട ഫ്രെഡ്രിക് വില്യം ഡി ക്ലര്‍ക് അന്തരിച്ചു

ജൊഹാന്നസ്ബര്‍ഗ്: മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ഫ്രെഡ്രിക് വില്യം ഡി ക്ലര്‍ക് അന്തരിച്ചു. 85 വയസ്സായിരുന്നു. മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ഡേലയുമായി നോബല്‍ സമ്മാനം പങ്കിട്ട നേതാവാണ് ഫെഡ്രിക് വില്യം. ദക്ഷിണാഫ്രിക്കയിലെ വര്‍ണ വിവേചന കാലഘട്ടമായ 'അപ്പാര്‍ത്തീഡ് യുഗത്തിലെ' അവസാന നേതാവായിരുന്നു.കേപ്ടൗണിലെ വസതിയിലായിരുന്നു അന്ത്യം.

ശ്വാസകോശ പ്രവര്‍ത്തനത്തെ ബാധിക്കുന്ന മെസോത്തെലോമിയ എന്ന അര്‍ബുദ രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ഇമ്യൂണോതെറപ്പി ചികിത്സയിലായിരുന്നു ഫ്രെഡ്രിക് വില്യം. 1993 ലാണ് മണ്ടേലയ്‌ക്കൊപ്പം അദ്ദേഹം സമാധാനത്തിനുള്ള നൊബേല്‍ പങ്കിട്ടത്. അപ്പാര്‍ത്തീഡ് കാലഘട്ടത്തിന് അന്ത്യം കുറിച്ച പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കിയ നേതൃത്വമാണ് ഇരുവരെയും ഇ നേട്ടത്തിലെത്തിച്ചത്. മണ്ടേല 2013 ഡിസംബറില്‍ അന്തരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.