വാഷിങ്ടണ്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി രണ്ടായി പിരിയുന്നു. 125 കൊല്ലംമുമ്പ് അമേരിക്കയില്‍ സ്ഥാപിതമായ ആരോഗ്യസുരക്ഷാ കമ്പനിയാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. മരുന്നും ആരോഗ്യ ഉപകരണങ്ങളും നിര്‍മിക്കുന്ന വിഭാഗം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്ന പേരില്‍ത്തന്നെ തുടരും.
സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളായ ന്യൂട്രോജീന, അവീനോ, മൗത്ത് വാഷ് കമ്പനിയായ ലിസ്റ്റെറൈന്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബാന്‍ഡ് എയ്ഡ് എന്നിവയാകും മാതൃകമ്പനിയില്‍നിന്ന് വേര്‍പെട്ട് പുതിയ കമ്പനിയാകുക. പുതിയ കമ്പനിയുടെ പേരു പ്രഖ്യാപിച്ചിട്ടില്ല. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭിക്കാന്‍ പിളര്‍പ്പ് സഹായിക്കുമെന്ന് കമ്പനി സി.ഇ.ഒ. അലെക്‌സ് ഗോര്‍സ്‌കി പറഞ്ഞു.
രണ്ട് കമ്പനികളായി വിഭജിക്കുമെന്ന പ്രഖ്യാപനം വന്നതിനു പിന്നാലെ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഓഹരികള്‍ കുതിച്ചുയര്‍ന്നു. ഭരണസമിതി അംഗീകരിച്ചാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ നടപടി പ്രാബല്യത്തില്‍ വരും.
ജനറല്‍ ഇലക്ട്രിക്, തോഷിബ എന്നിവയ്ക്ക് ശേഷം ഈ ആഴ്ച പുതിയ ബിസിനസ് പദ്ധതികള്‍ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ വലിയ കമ്പനിയാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. ഈ ആഴ്ച ആദ്യം, ജനറല്‍ ഇലക്ട്രിക് മൂന്ന് കമ്പനികളായി വിഭജിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. മൂന്ന് കമ്പനികളായി വിഭജിക്കുന്നുവെന്ന് ജപ്പാനിലെ തോഷിബയും അറിയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.