ഖാര്‍ട്ടോം: കഴിഞ്ഞ മാസം അട്ടിമറിയിലൂടെ അധികാരം പിടിച്ചടക്കിയ സുഡാനിലെ സൈനിക സര്‍ക്കാരിനെതിരെ തെരുവില്‍ പ്രതിഷധം നടത്തുന്ന വിമത പോരാളികളികള്‍ക്ക് നേരെ വെടിവയ്പ്പ്.അഞ്ച് പേരെ സുരക്ഷാ സേന വധിച്ചതായി അല്‍ജസീറ ടി വി റിപ്പോര്‍ട്ട് ചെയ്തു.
പതിനായിരക്കണക്കിന് പ്രതിഷേധക്കാരാണ് തലസ്ഥാനത്തും രാജ്യത്തിന്റെ പ്രധാന പട്ടണങ്ങളിലും സര്‍ക്കാരിനതിരെ തെരുവിലിറങ്ങിയത്.തടവില്‍ വച്ചിട്ടുള്ള പ്രധാനമന്ത്രി അബ്ദള്ള ഹംദോക്കിന്റെ ചിത്രം ഉയര്‍ത്തി് ജനങ്ങള്‍ പ്രകടനം തുടരുന്നു. എല്ലാ ശക്തികളും ഉപയോഗിച്ച് അടിച്ചമര്‍ത്തലിനെ നേരിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ദീര്‍ഘകാലമായി രാജ്യത്ത് ഭരണത്തിലിരുന്ന ഒമര്‍ അല്‍ ബഷീറിനെ സുഡാനീസ് പ്രൊഫഷണല്‍സ് അസോസിയേഷന്‍(എസ്.പി.എ) എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ജനകീയ പ്രക്ഷോഭത്തിലൂടെ 2019 ല്‍ സ്ഥാന ഭ്രഷ്ടനാക്കിയിരുന്നു. ഇപ്പോള്‍ അട്ടിമറിയിലൂടെ രാജ്യം പിടിച്ചടക്കിയ സൈന്യം പുതിയ സര്‍ക്കാരുണ്ടാക്കാനുള്ള വ്യഗ്രതയിലാണ്. രാജ്യത്തിന്റെ നിലവിലുള്ള പ്രതിസന്ധികളുടെ ആക്കം കൂട്ടുകയല്ലാതെ ഇതുകൊണ്ട് ജനങ്ങള്‍ക്ക് ഗുണമുണ്ടാകില്ലെന്നാണ് വിമത പോരാളികളുടെ വാദം.
ഗള്‍ഫ് രാജ്യങ്ങള്‍ ഉത്ക്കണ്ഠയോടെയാണ് സുഡാനിലെ സംഭവ വികാസങ്ങള്‍ വീക്ഷിക്കുന്നത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സുഡാന്‍ പൗരന്മാര്‍ക്കുള്ള എല്ലാ വിസ ഇടപാടുകളും നിര്‍ത്തിവെച്ചിരിക്കുകയാണ് കുവൈറ്റ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.